കോടഞ്ചേരി :
കോഴിക്കോട് ജില്ല അത്‌ലറ്റിക് അസോസിഷനും കണ്ണോത്ത് സെൻറ് ആൻറണീസ് ഹൈസ്കൂൾ രജത ജൂബിലി കമ്മിറ്റിയും ചേർന്നു നടത്തിയ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് കോടഞ്ചേരി എസ് ഐ ബെന്നി സി ജെ ഫളാഗ് ഓഫ് ചെയ്തതോടെ മത്സരങ്ങൾക്ക് തുടക്കമായി.
പ്രസ്തുത ചടങ്ങിൽ ജില്ല അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ എം ജോസഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിന് .എച്ച്. എം. റോഷൻ മാത്യു സ്വാഗതം പറഞ്ഞു.
അതോടെ
16 വയസിന് താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും
18 വയസിന് താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും
20 വയസിനു താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും
പുരുഷ - വനിത മത്സരങ്ങൾക്കും തുടക്കമായി.

إرسال تعليق