കലാപ്രതിഭയേയും, നാഷണൽ വിന്നറേയും അനുമോദിച്ചു.


തിരുവമ്പാടി : തിരുവമ്പാടി ഇഖ്റഹ് പബ്ലിക് സ്കൂളിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം എം ൽ എ പറഞ്ഞു, അസ്മി ആർട്ടലിയ ഫെസ്റ്റിൽ കലാ പ്രതിഭയായ മുഹമ്മദ്‌ ഷഹദിനെയും ടാലന്റ് എക്സാമ്മിൽ നാഷണൽ വിന്നർ ആയിട്ടുള്ള കിസ് വ  യേയും അനുമോദിക്കുന്ന ഇഖ്റഹ് പബ്ലിക് സ്കൂളിലെ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ലിന്റോ ജോസഫ് എം ൽ എ .

മൂന്ന് വർഷത്തോളം ആയി തിരുവമ്പാടി ടൗണിൽ മറിയാപ്പുറം റോഡിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനം ആണ് ഇഖ്റഹ് പബ്ലിക് സ്കൂൾ.ഇതിനോടകം തന്നെ കലാ-കായിക, പാഠ്യവിഷയങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്.
ആദ്യമായിട്ടാണ് അസ്മി ആർട്ടലിയ ഫെസ്റ്റിൽ പങ്കെടുക്കുന്നത് എന്നും ആദ്യ വർഷം തന്നെ മുൻനിര സ്‌കൂളുകളിലേക്ക് എത്തുവാൻ സാധിച്ചു, പരിചയ സമ്പത്ത് ഉള്ള സ്‌കൂളുകളെ പിന്നിലാക്കി നാലാം സ്ഥാനം കരസ്തമാകുകയും, കലാപ്രതിഭപട്ടം സ്കൂളിന് ലഭിക്കുകയും ചെയ്തു എന്നും പ്രിൻസിപ്പൽ ഷബ്‌ന മിസ്സ്‌ പറഞ്ഞു. എല്ലാ രംഗത്തും ഇഖ്റഹ് സ്കൂളിലെ കുട്ടികൾ മുൻപിൽ ആണെന്നും കഴിഞ്ഞ അസ്മി ടാലന്റ് എക്സാമിൽ നാഷണൽ ലെവൽ വിന്നറേയും സ്‌കൂളിന് ലഭിച്ചു എന്ന് അദ്ദേഹം കൂട്ടി ചേർത്തു.

അസ്മി ഫെസ്റ്റിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ഉള്ള സർട്ടിഫിക്കറ്റ് ട്രോഫിയും പരിപാടിയിൽ നൽകി.
ചടങ്ങിൽ പി ടി എ, പ്രസിഡന്റ് ഷബീറലി, വൈസ് പ്രസിഡന്റ് ഷാഫി ചാപ്പൂസ്, മതർ പിടിഎ നസ്രിൻ  വൈസ് പ്രിൻസിപ്പാൾ നീനു മിസ്സ്‌, റഷീദ് ഓമശ്ശേരി, ജംഷിദ് കാളിയേടത്ത് തുടങ്ങിയവർ സംസാരിച്ചു.
നിജിയ മിസ്സ്‌, അംന മിസ്സ്‌, അജ്ന മിസ്സ്‌, നജീബ മിസ്സ്‌ തുടങ്ങിയവർ സംഘാടനതിന് നേതൃത്വം നൽകി.

Post a Comment

أحدث أقدم