മുക്കം: ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന്റെ പേരിൽ സർവീസ് ദൈർഘ്യം നോക്കാതെ അധ്യാപകരുടെ പ്രമോഷനുകളും ആനുകൂല്യങ്ങളും തടഞ്ഞു വയ്ക്കുന്ന നടപടിക്കെതിരെ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരം KPSTA മുക്കം ഉപജില്ല കമ്മറ്റിയുടെ നിവേദനം ഉപജില്ല സൂപ്രണ്ടിന് കൈമാറി.സുപ്രീം കോടതി അഞ്ചുവർഷത്തിൽ താഴെ സർവീസ് ബാക്കിയുള്ളവരെ TET യോഗ്യതയിൽനിന്ന് ഒഴിവാക്കുകയും അല്ലാത്തവർക്ക് TET യോഗ്യത നേടാൻ രണ്ടുവർഷം സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ആ രണ്ടുവർഷം പൂർത്തിയാകുന്നതിന് മുമ്പ്തന്നെ ധൃതിപിടിച്ച് അധ്യാപകരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും തടയാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സർക്കാർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയും സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്യണമെന്നും കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കെ.പി.എസ്.ടി എ. സംസ്ഥാന സമിതി അംഗം സുധീർ കുമാർ, ഉപജില്ല
പ്രസിഡണ്ട് ജോളി ജോസഫ്, സെക്രട്ടറി മുഹമ്മദ് അലി ഇ.കെ., വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡൻ്റ് സിറിൽ ജോർജ് , വിദ്യാഭ്യാസ ജില്ല കൗൺസൂർമാരായ ബിജു മാത്യു , ജോയ് ജോർജ് എന്നിവർ പങ്കെടുത്തു

إرسال تعليق