തിരുവനന്തപുരം:
സംസ്ഥാനത്ത്‌ വോട്ടർപട്ടിക തീവ്ര പുനഃപരിശോധനയുടെ ഭാഗമായി ബിഎൽഒമാർ രേഖകൾ അപ്‌ലോഡ് ചെയ്യുന്പോൾ ആധാർ ‘തിരിച്ചറിയൽ രേഖ’യായി പരിഗണിക്കാത്തത്‌ പ്രതിസന്ധിയാകുന്നു. ആധാർ അപ്‌ലോഡ്‌ ചെയ്യുമ്പോൾ ‘സെക്കൻഡറി' രേഖകൂടി വേണമെന്നാണ്‌ സന്ദേശമെത്തുന്നത്‌.


ആധാർ മാത്രം രേഖയായുള്ള നിരവധിപേർ സംസ്ഥാനത്തുണ്ട്‌. മറ്റൊരു രേഖകൂടി അപ്‌ലോഡ്‌ ചെയ്യാനാകാത്തതിനാൽ ഇവർ പട്ടികയിൽനിന്ന്‌ പുറത്താകാൻ ഇടയുണ്ട്‌. കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ അംഗീകരിച്ച 12 രേഖകളിലൊന്നാണ്‌ ആധാർ. എന്നിട്ടും മറ്റൊരു രേഖകൂടി ആവശ്യപ്പെടുന്നതിന്റെ കാരണം വ്യക്തമാക്കാൻ അധികൃതർക്കും കഴിയുന്നില്ല. ബിഹാറിൽ എസ്‌ഐആറിന്റെ ആദ്യഘട്ടത്തിൽ ആധാർ അംഗീകരിച്ചിരുന്നില്ല. പിന്നീട്‌ സുപ്രീംകോടതിയുടെ നിർദേശത്തെത്തുടർന്നാണ്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ ആധാർ ഉൾപ്പെടുത്തിയത്‌.
 

Post a Comment

أحدث أقدم