കൂടരഞ്ഞി :
കൂടരഞ്ഞി കോവിലകത്തുംകടവ് ശ്രീപോർക്കലി ഭഗവതിക്ഷേത്ര തിറ മഹോൽസവം വിശേഷാൽ പൂജകളായ ദേവീപൂജ, സരസ്വതി പൂജ, സർവ്വ ഐശ്വര്യപൂജ, പറ നിറക്കൽ, തട്ട് സമർപ്പണം, പട്ട് ചാർത്തൽ, പ്രാദേശിക കലാകാരൻമാരുടെ കലാപരിപാടികൾ, അന്നദാനം, വിവിധ തിറകളായ കണ്ടംപുലി തിറ, തലച്ചിലോൻ തിറ, കരുമകൻ തിറ എന്നീ തിറകളും, കരുമകൻ വെള്ളാട്ട്, തലശിവൻ വെള്ളാട്ട് എന്നീ വെള്ളാട്ടുകളും ചാത്തമംഗലം തിറയാട്ട കലാസമിതിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ചു.
വിശേഷാൽ പൂജകൾക്ക് ക്ഷേത്രമേൽ ശാന്തി സുധീഷ് കുമാർ ആചാര്യ നേതൃത്വം നൽകി. ശ്രീകാന്ത് വാഴക്കാട് ആത്മീയ പ്രഭാഷണം നടത്തി.
ഉൽസവ പരിപാടികൾക്ക് ക്ഷേത്ര സമിതി രക്ഷാധികാരികളായ ഗിരീഷ് കുളിപ്പാറ, ചോലയിൽ വേലായുധൻ, സുന്ദരൻ എ പ്രണവം, സൗമിനി കലങ്ങാടൻ, അജയൻ വല്യാട്ട് കണ്ടം, ക്ഷേത്രസമിതി പ്രസിഡണ്ട് ഷാജി കാളങ്ങാടൻ, സെക്രട്ടറി ദിനേഷ് കുമാർ അക്കരത്തൊടി, ക്ഷേത്ര സമിതി ഭാരവാഹികളായ രാമൻകുട്ടി പാറക്കൽ,
വിജയൻ പൊറ്റമ്മൽ, രാജൻ കുന്നത്ത്, മനോജ് ചായം പുറത്ത്, വിനോദ് മണ്ണു പുരയിടത്തിൽ, മാതൃസമിതി പ്രസിഡണ്ട് രമണി ബാലൻ, സെക്രട്ടറി ഷൈലജ പള്ളത്ത്, ഭാരവാഹികളായ രാധാകൃഷ്ണൻ കൊളപ്പാറക്കുന്ന്, പ്രകാശൻ ഇളപ്പുങ്കൽ, പങ്കജം ഇടക്കൂത്ത്, ജയദേവൻ നെടുമ്പോക്കിൽ, ബാബു അയ്യപ്പൻകുന്നത്ത്, സുന്ദരൻ പള്ളത്ത്, ബാബു ചാമാടത്ത്, ഷാജി വട്ടച്ചിറയിൽ, സുമതി പള്ളത്ത്, ഇന്ദിര ചാമാടത്ത്, ബിന്ദു ജയൻ, ധനലക്ഷ്മി അക്കരത്തൊടി, ദീപു കുവ്വത്തൊട്ടിയിൽ, പ്രദീപ് പള്ളത്ത്, യൂത്ത് വിങ്ങ് പ്രസിഡണ്ട് സജീവൻ ആലക്കൽ, സെക്രട്ടറി സതീഷ് അക്കരപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ :- ചാത്തമംഗലം തിറയാട്ട കലാസമിതിയുടെ കുറുങ്ങോട്ട് കാട്ടിൽ ഭരതൻ അവതരിപ്പിച്ച കണ്ടം പുലി തിറ


إرسال تعليق