കക്കാടംപൊയിൽ: 
താഴെ കക്കാട് ഭാഗത്ത് താമസിക്കുന്ന 50 ൽ പരം കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിച്ചു വരുന്ന പൊതു കുളം വാർഡിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തൊടെ
ജനകിയമായി നടപ്പാക്കുന്ന തെളിനീര് പദ്ധതിയുടെ ഭാഗമായി  തേകി വൃത്തിയാക്കുകയും പരിസരം വൃത്തിയാക്കുകയും ചെയ്യ്തു.

കഴിഞ്ഞ പ്രളയകാലത്ത് മണ്ണ് ഇടിഞ്ഞ്  ഭാഗിക നാശം സംഭവിച്ച കുളം  പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ  നന്നാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോർജ് കുട്ടി കക്കാടംപൊയിൽ പറഞ്ഞു

അജയൻ വല്യാട്ടുകണ്ടത്തിൽ,
മേരി കയിറ്റുതറയിൽ,ജോണി ഊന്നനാൽ, മെൽബിൻ കളത്തിപറമ്പിൽ,ഷേർളി മണിക്കൊമ്പിൽ,റോസിലി കൊള്ളിമാക്കൽ,അനിത ബിജു വട്ടപ്പാറ, തോമസ് കല്ലേ പുരക്കൽ, അബിൻ ഷാജു, സുധിഷ് സി.ടി, പ്രിയ, സൂരജ്, അനിഷ് കല്ലുമലയിൽ, ശ്യാംലാൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post