ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക് സൂചന. ജോസ് കെ മാണിയെ തിരികെയെത്തിക്കാൻ ഹൈക്കമാൻഡ് ഇടപെട്ടതായാണ് സൂചന. ജോസ് കെ മാണിയെ സോണിയ ഗാന്ധി വിളിച്ചതായാണ് സൂചന. എൽഡിഎഫിന്റെ മധ്യമേഖലാ ജാഥ നയിക്കാൻ ജോസ് കെ മാണി ഉണ്ടാകില്ല. ഡോക്ടർ ജയരാജാകും ജാഥ നയിക്കുക എന്നാണ് കേരള കോൺഗ്രസ് എം കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
അതിനിടെ കേരള കോണ്‍ഗ്രസ് (എം) എൽഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ‘തുടരും’ എന്ന ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി റോഷി അഗസ്റ്റിൻ രംഗത്തുവന്നു. എൽഡിഎഫ് നേതാക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ഫേസ്ബുക് പോസ്റ്റ്.
കേരള കോണ്‍ഗ്രസിനെ തിരികെ എത്തിക്കുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വിശ്വസിക്കുന്നു. ഹൈക്കമാന്‍ഡ് നേരിട്ട് ഈ വിഷയത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായാണ് വിവരം.
പാര്‍ട്ടിക്കുള്ളിലെ ഭിന്നത കേരള കോണ്‍ഗ്രസ് എം നേതൃത്വത്തില്‍ തന്നെ മുന്നണി മാറ്റത്തെച്ചൊല്ലി രണ്ട് അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പാര്‍ട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്ക് കാത്തുസൂക്ഷിക്കാന്‍ യുഡിഎഫിലേക്ക് മടങ്ങുന്നതാണ് ഉചിതമെന്ന് ഒരു വിഭാഗം നേതാക്കള്‍ ശക്തമായി വാദിക്കുന്നു.
ജോസ് കെ. മാണി നിലവില്‍ എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കിലും, മറ്റ് നേതാക്കളുടെ ചര്‍ച്ചകളെ അദ്ദേഹം പൂര്‍ണ്ണമായും തള്ളിക്കളയുന്നില്ലെന്നാണ് വിവരം.

إرسال تعليق