ഓമശ്ശേരി :
വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും എന്ന സ്കൂൾ പദ്ധതി പ്രകാരം രണ്ടാംഘട്ടമായി ആരംഭിച്ച പച്ചക്കറി കൃഷിയുടെ തൈ നടീലിൻ്റെ ഉദ്ഘാടനം താമരശ്ശേരി തഹസീൽദാർ കെ ഹരീഷ് നിർവഹിച്ചു.

കരനെൽകൃഷി ചെയ്ത് വിളവെടുത്ത സ്ഥലത്താണ് പയർ കൃഷി ആരംഭിച്ചത്.
സ്കൂൾ കാർഷിക ക്ലബിൻ്റെ നേതൃത്വത്തിൽ കൃഷിഭവൻ്റെ സഹകരണത്തോടെയാണ് ജൈവകൃഷി നടത്തിവരുന്നത്.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യാപകരായ ഷാനിൽ പി എം , അലൻ ജോൺസ് മാത്യു, പ്രഭുൽവർഗീസ് വിമൽ വിനോയി, ഷെല്ലി കെ ജെ ,സിന്ധു സഖറിയ ,സാന്ദ്ര സെബാസ്റ്റ്യൻ, സനില സാമുവൽ എന്നിവരും വിദ്യാർഥികളും പങ്കെടുത്തു.

Post a Comment

أحدث أقدم