ഓമശ്ശേരി : കോഴിക്കോട് ജില്ലയിലെ കൊടുവള്ളി നിയോജകമണ്ഡലത്തിലെ ഇരുതുള്ളി പുഴയ്ക്ക് കുറുകെയുള്ള വെളിമണ്ണ കൽപള്ളിക്കടവ് പാലത്തിൻ്റെ
പുനർ നിർമ്മിക്കണമെന്ന നാട്ടുകാരുടെ സ്വപ്നം പൂവണ ഞ്ഞില്ല.ഓമശ്ശേരി ഗ്രാമ പഞ്ചായത്തിലെ വെളിമണ്ണയും കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ കളരാന്തിരിയും പരസ്പരം അതിർത്തി പങ്കിടുന്ന പാലമാണിത്. വെളിമണ്ണയിൽ നിന്നും താമരശ്ശേരിയിലേക്കും കൊടുവള്ളിയിലേക്കും എളുപ്പത്തിൽ യാത്ര ചെയ്യാൻ ഉള്ള വഴി ആണെങ്കിലും നിലവിലെ പാലത്തിലൂടെ ഇരുചക്ര വാഹനങ്ങൾക്കും ചെറിയ ഓട്ടോറിക്ഷക്ക് കഷ്ടിച്ചും മാത്രമേ യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ.
ഏകദേശം 20 വർഷം മുമ്പ് മുസ്ലിം ലീഗ് രാജ്യസഭ എം പി കൊരമ്പയിൽ അഹമ്മദ് ഹാജി നിർമ്മിച്ച ഒന്നര മീറ്റർ വീതിയുള്ള ഒരു നടപ്പാലം ആണിത്.
ഈ സാഹചര്യത്തിൽ നാട്ടുകാർ മണ്ഡലം എൽ എൽ എ എം കെ മുനീർ സാഹിബിന്റെ നേതൃത്വത്തിലെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിവേദനം നൽകിയിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ
ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കിയതിന് ശേഷം 7.50 മീറ്റർ വീതിയിൽ ക്യാരേജ് വേയും ഇരുവശത്തും ഒന്നര മീറ്റർ വീതിയിൽ ഫൂട്ട് പാത്ത് ഉൾപ്പടെ മൊത്തം 11.00 മീറ്റർ വീതിയിൽ ആയാണ് ഡിസൈൻ വിങ്ങിൽ ഡ്രോയിങ് ലഭിച്ചത്. ഇതിന് 8.612 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുകയും കത്ത് പ്രകാരം ഭരണാനുമതിക്ക് വേണ്ടി സർക്കാരിലേക്ക് സമർപ്പിക്കുകയും ചെയ്തു. തുടർന്ന് പ്രസ്തുത പ്രൊപ്പോസൽ ഡഫർ ചെയ്തതായി പൊതുമരാമത്ത് സെക്രട്ടറി അറിയിച്ചു.
തുടർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ 5.50 മീറ്റർ വിതിയിൽ ക്യാരേജ് വേയും ഒരു വശത്ത് ഒന്നര മീറ്റർ വീതിയിൽ ഫൂട്ട് പാത്ത് ഉൾപ്പടെ മൊത്തം 7.75 മീറ്റർ വീതിയിൽ ആയിട്ടാണ് തുടർന്ന് ഡ്രോയിങ് പരിഷ്കരിച്ചത്. തുടർന്ന് 5.98 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി അനുമതിക്ക് വേണ്ടി സർക്കാരിലേക്ക് സമർപ്പിക്കുകയും പ്രൊപോസൽ ഭരണാനുമതിയ്ക്കായി സമർപ്പിക്കുകയും ചെയ്തു.
എന്നാൽ ബജറ്റ് വിഹിതത്തിൽ നിജപ്പെടുത്തി പ്രൊപ്പോസൽ സമർപ്പിക്കുവാൻ ആണ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നത്. പാലത്തിൻ്റെ വീതി പരമാവധി കുറച്ചാണ് നിലവിൽ എസ്റ്റിമേറ്റ് സമർപ്പിച്ചിരിക്കുന്നത്. കൂടാതെ അത്യാവശ്യമായ നീളത്തിൽ മാത്രമാണ് എസ്റ്റിമേറ്റിൽ അപ്രോച്ച് റോഡ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. പാലം നിർമ്മാണത്തിന് ആവശ്യമായ ഭൂമി ഇല്ലാത്തതിനാൽ ഭൂമി ഏറ്റെടുക്കാനുള്ള തുക കൂടി എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിരുന്നു. റേറ്റ് റിവിഷൻ ഉൾപ്പെടെ നിലവിൽ എസ്റ്റിമേറ്റ് തുക 6.28 കോടി രൂപയാണ്. എസ്റ്റിമേറ്റ് തുകയിൽ പരമാവധി കുറവ് വരുത്തിയിട്ടുള്ളതിനാൽ മേൽ തുകക്ക് ഭരണാനുമതി ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് വീണ്ടും അപേക്ഷിചിരിക്കുകയാണ്.
ഇനിയെങ്കിലും പുനർ നിർമ്മാ. നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
ഇതിന്റെ നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാകാൻ വേണ്ടി വെളിമണ്ണ വാർഡ് അംഗം മുനവ്വർ സാദത്തിന്റെ നേതൃത്വത്തിൽ ഇരു പ്രദേശങ്ങളിലെയും മത രാഷ്ട്രീയ രംഗത്തുള്ളവരെ ഉൾപ്പെടുത്തി സർവ്വ കക്ഷി യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്.
ഫോട്ടോ:
വെളിമണ്ണ കൽപള്ളിക്കടവ് പാലം

إرسال تعليق