തിരുവമ്പാടി: 
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പുന്നക്കൽ എം എ എം യു പി സ്കൂളിൽ വച്ച്  ദേശീയ വിര വിമുക്ത ദിനത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം കുട്ടികൾക്ക് വിരമരുന്ന് നൽകിക്കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് നിർവഹിച്ചു. 


പുന്നക്കൽ എം എ എം യു പി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് കെ സെലിൻ തോമസ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ ദേശീയ വിരമുക്ത ദിനാചരണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സെടുത്തു, വാർഡ് മെമ്പർ ഫിറോസ് ഖാൻ,  ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് മുസ്തഫ ഖാൻ, എംഎൽഎസ്പി സുമി, സ്കൂൾ ടീച്ചർമാരായ മരിയ മാത്യു, അനിൽ ജോൺ, ഫൈസൽ, സോളമൻ  എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.




  പരിപാടിയിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട്  ജിതിൻ പല്ലാട്ട് നല്ല ശീലം നല്ല ആരോഗ്യം വൈബ് ജീവിതം എന്ന പ്രതിജ്ഞ കുട്ടികൾക്ക്  ചൊല്ലിക്കൊടുത്തു കൊണ്ട് ആരോഗ്യം ആനന്ദം 'വൈബ് ഫോർ വെൽനസ് ' ക്യാമ്പയിൻ സ്കൂൾതല ഉദ്ഘാടനവും നടത്തി.
പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിലും അങ്കണവാടികളിലും നടത്തിയ വിരമരുന്ന് വിതരണം വാർഡ് അംഗങ്ങൾ നടത്തി.

Post a Comment

أحدث أقدم