ബെംഗളൂർ  :
ഇ ഡി റെയ്ഡിനിടെ പ്രമുഖ ബിൽഡറും കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയ് ജീവനൊടുക്കി. ബെംഗളൂരുവിലെ ഓഫീസിൽവച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. ഓഫിസിൽ രാവിലെ മുതൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയിരുന്നു. ബെംഗളൂരുവിലെ ഓഫീസിലും സിജെ റോയ്‌യുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇഡി പരിശോധനകള്‍ക്ക് പിന്നാലെയാണ് ഓഫീസിനകത്ത് വെച്ച് സ്വയം വെടിയുതിര്‍ന്ന് സിജെ റോയ് ജീവനൊടുക്കിയത്. ബെംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിനടുത്തുള്ള ഓഫീസിൽ ആണ് സംഭവം. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.


ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056

Post a Comment

أحدث أقدم