തിരുവമ്പാടി: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ 'മേരി ഗാം മേരി ധരോഹർ' (എന്റെ ഗ്രാമം എന്റെ പൈതൃകം) പദ്ധതിയുടെ ഭാഗമായി നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു.
ഗ്രാമത്തിന്റെ തനിമയും ചരിത്രപരമായ പ്രാധാന്യവും വരുംതലമുറയ്ക്കായി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക ഗ്രാമസഭ ചേർന്നത്.
റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം നടന്ന ചടങ്ങിൽ വൈസ് പ്രസിഡൻ്റ് പി. ആർ അജിത അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മറിയാമ്മ ബാബു, സ്മിത ബാബു, റിനി കെ.വി, സെക്രട്ടറി ശരത് ലാൽ , അസിസ്റ്റൻ്റ് സെക്രട്ടറി ബൈജു പുതുപ്പറമ്പിൽ, അമൽ ടി. ജെയിംസ്, കുടുംബശ്രീ അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമത്തിന്റെ വികസനത്തോടൊപ്പം സാംസ്കാരിക മൂല്യങ്ങളും കാത്തുസൂക്ഷിക്കുമെന്ന് പ്രസിഡന്റ് തന്റെ സന്ദേശത്തിൽ അറിയിച്ചു.

إرسال تعليق