തിരുവമ്പാടി :
ഈ വർഷം SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് മികച്ച വിജയം കൈവരിക്കുന്നതിനായി റിവിഷൻ കലണ്ടർ വിതരണം നടത്തി.


തിരുവമ്പാടി മണ്ഡലത്തിലെ നാലായിരത്തി അഞ്ഞൂറിലേറെ കുട്ടികൾക്ക് പഠനം ആസൂത്രിതമായി നടത്തുന്നതിന് കലണ്ടർ ഉപകാരപ്രദമാവും.
തിരുവമ്പാടി മണ്ഡലത്തിൽ നടപ്പിലാക്കുന്ന ഉയരെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് റിവിഷൻ കലണ്ടർ വിതരണം നടത്തിയത്.

മുക്കം ഓർഫനെജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന നിയോജക മണ്ഡലതലം ഉദ്ഘാടനം ലിന്റോ ജോസഫ് എംഎൽഎ നിർവ്വഹിച്ചു.

മുക്കം
AEO ടി ദീപ്തി അധ്യക്ഷത വഹിച്ച ചടങ്ങിൽ MMOHS ഹെഡ് മിസ്ട്രെസ് ഷബീന സ്വാഗതം പറഞ്ഞു.HSS പ്രിൻസിപ്പൽ മൊയ്‌നുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി ഷമീർ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post