ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ വിദ്യാർഥികൾക്കായി ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു.
ഓമശ്ശേരി ഇക്കാം ടർഫിൽ നടന്ന ടൂർണമെൻ്റിലെ വിജയികളായ ടീമുകൾക്കും മികച്ച കളിക്കാരായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കും ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.
സമാപന യോഗത്തിൽ വെച്ച് ഓമശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി കെ ഗംഗാധരൻ സമ്മാനദാനം നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ.സജി മങ്ങരയിൽ അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യാപകരായ ഷാനിൽ പി എം , അലൻ ജോൺസ് മാത്യു, സായൂജ്, എബി തോമസ്, വിമൽ വിനോയി,ഡോൺ ജോസ് സ്കൂൾ ലീഡർ എമിൽ ജോസഫ് എന്നിവർ പ്രസംഗിച്ചു.
വിജയികൾക്കുള്ള ട്രോഫികൾ ഓമശ്ശേരി പിട്ടാപ്പിള്ളിൽ ഏജൻസീസും ഓമശ്ശേരി ഒതയമംഗലം ടൈൽസ് ആൻഡ് ഗ്രാനൈറ്റ്സും സ്പോൺസർ ചെയ്തു.


Post a Comment