ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റ് സംഘടിപ്പിച്ച വനിതാദിനാഘോഷ വും വനിതാ സംരംഭകരെ ആദരിക്കലും തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് നിർവഹിച്ചു.
യൂണിറ്റ് ഡയറക്ടർ ഫാദർ സിജോ പന്തപ്പി ള്ളിൽ അധ്യക്ഷത വഹിച്ചു.
മേഖലാ ഡയറക്ടർ ഫാദർ തോമസ് മണ്ണിത്തോട്ടംഅ നുഗ്രഹ പ്രഭാഷണം നടത്തി.
ഇതോടനുബന്ധിച്ച് നേത്ര ഫൗണ്ടേഷൻ താമരശ്ശേരിയും നാരങ്ങാത്തോട് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച നേത്ര പരിശോധന ക്യാമ്പ് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു പ്രസ്തുത ചടങ്ങിൽ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ടിനെ എംഎൽഎ പൊന്നാട അണിയിച്ച് ആദരിച്ചു സാലി തടത്തിൽ ലിനി പാട്ടുപാറ ഷേർലി വട്ടപ്പാറ ഗീത ലിപിഷ് എന്നീ വനിതാ സംരംഭകരെ ആദരിച്ചു പ്രോഗ്രാം ഓഫീസർ ലിസി.റെജി.വനിതാദിന സന്ദേശം നൽകി വാർഡ് മെമ്പർ ജോൺസൺ തറപ്പേൽ ജോബി ജോസഫ് സാർ എന്നിവർ ആശംസകൾ അറിയിച്ചു പ്രശസ്ത മോട്ടിവേറ്ററും, ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും, സൈക്കോളജിസ്റ്റുമായ ജോബി.ജോസഫ് വനിതാദിനത്തിൽ ക്ലാസ്സെടുത്തു .
യു. ഡി. ഓ. ഗ്രേസിക്കുട്ടി വർഗീസ് സ്വാഗതവും, യൂണിറ്റ് പ്രസിഡണ്ട് പി.സി.ചാക്കോ നന്ദിയും പറഞ്ഞു.

إرسال تعليق