നോളജ് സിറ്റി : 
യുദ്ധം ഉള്‍പ്പെടെയുള്ള വിപത്തുകളില്‍ നിന്ന് ലോകത്തെ രക്ഷിക്കണമെന്ന പ്രാര്‍ഥനയോടെയാകണം ചെറിയ പെരുന്നാള്‍ ആഘോഷം എന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന പെരുന്നാള്‍ ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യങ്ങളുടെ പരമാധികാരത്തില്‍ കടന്നുകയറുന്ന സാമ്രാജ്യത്വ പ്രവണത അവസാനിപ്പിക്കണമെന്നും യുദ്ധത്തില്‍ ഭാഗവാക്കാകാത്ത രാജ്യങ്ങളെ ആക്രമിക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ മഹത്തായ മതേതര സൗഹൃദ അന്തരീക്ഷം കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയും പാരമ്പര്യവുമാണ്. തിരഞ്ഞെടുപ്പ് കാലത്തും അതിന് പരിക്കേല്‍ക്കരുതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. മറിച്ച് വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും വിഷ വിത്തുകള്‍ ഒരിക്കലും നമ്മുടെ നാടിനെ ഗ്രസിക്കാന്‍ പാടില്ല. വിജയം ലക്ഷ്യമാക്കി മുന്നേറുമ്പോഴും എതിരാളിക്ക് പരിക്കേല്‍ക്കാതിരിക്കാന്‍ ശ്രമിക്കുന്ന സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ തിരഞ്ഞെടുപ്പുകളെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടന്ന പെരുന്നാള്‍ നിസ്‌കാരത്തിന് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വം നല്‍കി. ടി.സിദ്ദീഖ്് എം എല്‍ എ, സി.കെ.ഖാസിം, സലീം മടവൂര്‍, എം.എ.റസാഖ് മാസ്റ്റര്‍, പി.കെ.ഫിറോസ് തുടങ്ങിയ സ്ഥാനാര്‍ഥികളും രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക- വ്യാവസായിക രംഗത്തെ പ്രമുഖരും പെരുന്നാള്‍ നിസ്‌കാരത്തില്‍ സംബന്ധിക്കുകയും ആശംസകൾ നേരുകയും ചെയ്തു.

ഫോട്ടോ: പെരുന്നാൾ നിസ്കാര ശേഷം ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി സംസാരിക്കുന്നു

Post a Comment

أحدث أقدم