തിരുവമ്പാടി: 
ജില്ലയിൽ ഷിഗെല്ല , പക്ഷിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത പ്രത്യേക സാഹചര്യത്തിൽ തിരുവമ്പാടിയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ശുചീകരണവും അവലോകന യോഗവും  മെഡിക്കൽ ഓഫീസർ ഡോ . കെവി പ്രിയ  ഉദ്ഘാടനം ചെയ്തു.  തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ വിശദീകരിച്ചു.  വേനൽക്കാലമായതിനാൽ  ഷിഗെല്ല , മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങൾ എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും വൃത്തിയുള്ള സാഹചര്യത്തിൽ തയാറാക്കിയ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം.  ഭക്ഷണം പാചകം ചെയ്യുന്നവരും വിതരണം ചെയ്യുന്നവരും ശുചിത്വ ശീലങ്ങൾ പാലിക്കേണ്ടതുണ്ട്. മലയോര മേഖലയിൽ ഇടവിട്ട് വേനൽ മഴ  പെയ്യുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്കെതിരെ കൊതുകിൻ്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.

യോഗത്തിൽ ആൻ്റിമൈക്രോബിയൽ റസിസ്റ്റൻസ് അവബോധ പ്രവർത്തനങ്ങളെ കുറിച്ച് ഡോ. സ്മിത എ റഹ്മാൻ വിശദീകരിച്ചു.
ശുചീകരണ പ്രവർത്തനങ്ങൾക്ക് പിച്ച്എൻ വി എം മിനി, നഴ്സിംഗ് ഓഫീസർ ഇ ജി ഷീജ, എച്ച്ഐ അയന ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ,ആശ വർക്കർമാർ എന്നിവർ നേതൃത്വം നൽകി.

Post a Comment

أحدث أقدم