താമരശ്ശേരി :
എൽഡിഎഫ് കൊടുവള്ളി നിയോജകമണ്ഡലം സ്ഥാനാർത്ഥി സലീം മടവൂർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
ഇന്ന്
രാവിലെ 11:30 ഓടെ സിപിഎം താമരശ്ശേരി ഏരിയ കമ്മിറ്റി ഓഫീസിൽനിന്ന് എൽഡിഎഫ് നേതാക്കൾക്കൊപ്പം പ്രകടനമായി എത്തിയാണ് ഉപ വരണാധികാരിയായ ഭൂരേഖാ തഹസിൽദാർ ജോസഫ് ആന്റണി ഹർട്ടിസിന് പത്രിക സമർപ്പിച്ചത്.
എൽഡിഎഫ് മണ്ഡലം സെക്രട്ടറി കെ ബാബു, എൽഡിഎഫ് നേതാക്കളായ വായോളി മുഹമ്മദ് മാസ്റ്റർ, കെ വി സുരേന്ദ്രൻ, സി പി നാസർകോയ തങ്ങൾ തുടങ്ങിയ നേതാക്കൾ അനുഗമിച്ചു.


إرسال تعليق