താമരശ്ശേരി:
നിയമസഭാ ഇലക്ഷനുമായി ബന്ധപ്പെട്ട് കൊടുവള്ളി, തിരുവമ്പാടി, എലത്തൂർ നിയോജക മണ്ഡലങ്ങളിലെ രാഷ്ട്രീയ പാർട്ടികളുടെ പ്രചരണ പരിപാടികളുമായി ബന്ധപ്പെട്ട് മാർഗ്ഗ നിർദേശങ്ങൾ പുറത്തിറക്കി.
ഇന്ന് ഡിവൈഎസ്‌പി ഓഫീസിൽ വെച്ച് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് താമരശ്ശേരി, റിട്ടേണിംങ്ങ് ഓഫീസർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി ചേർന്ന് നടത്തിയ യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ എടുത്തു.
മൈക്ക് പെർമിഷൻ ഇല്ലാത്ത വാഹനങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കരുത്.
വൈകുന്നേരം 06.00 മണി വരെ പ്രചാരണം പാടുള്ളൂ.
വൈകുന്നേരം 05.00 മണിക്ക് ശേഷം കൊട്ടിക്കലാശത്തിന് അനുവദിച്ച സ്ഥലങ്ങളിൽ മാത്രമേ പ്രചാരണം പാടുള്ളൂ. ഓടികൊണ്ടിരിക്കുന്ന വാഹനങ്ങളിൽ പ്രചാരണം അനുവദിക്കുന്നതല്ല.
ഹൈവേകളിൽ പ്രചാരണം ഗതാഗത തടസ്സം ഇല്ലാതെ നടത്തണം.
ഡിജെ വാഹനങ്ങൾ കൊട്ടിക്കലാശത്തിന് ഉപയോഗിക്കരുത്.
ബൂത്ത് കെട്ടുമ്പോൾ മുനിസിപ്പാലിറ്റിയിൽ പോളിംങ് സ്റ്റേഷനിൽ നിന്നും 100 മീറ്ററും, പഞ്ചായത്തുകളിൽ 200 മീറ്ററും ദൂരത്തിൽ മാത്രമേ പാടുള്ളൂ, ക്യാൻവാസിംഗ് പാടില്ല.
പാർട്ടികളുടെ പ്രചാരണ പരിപാടികൾ നടക്കുന്ന ഇടങ്ങളിൽ അതാത് പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ട ഒരാൾ ഉണ്ടായിരിക്കണം .
വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള പ്രചാരണം ഒഴിവാക്കണം.

Post a Comment