മുക്കം: 
തിരുവമ്പാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ലിൻ്റോ ജോസഫിൻ്റെ പ്രകടന പത്രിക പ്രകാശം ചെയ്തു. നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ എൽ.ഡി.എഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ് മണ്ഡലം കൺവീനർ ടി.എം.ജോസഫിന് പ്രകടന പത്രിക കൈമാറി. 

കെ. മോഹനൻ അധ്യക്ഷത വഹിച്ചു. 
കുന്ദമംഗലത്ത് നിന്ന് മറിപ്പുഴ തുരങ്കപാതയിലേക്ക് നാഷണൽ ഹൈവേ നിലവാരത്തിൽ നാലുവരിപ്പാത, തിരുവമ്പാടി ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൻ്റെ സാധ്യത പരിശോധന, മണ്ഡലം അടിസ്ഥാനത്തിൽ സ്പോർട്സ്  കൗൺസിൽ, വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം തുടങ്ങി ഒട്ടേറെ പദ്ധതികളാണ് പ്രകടന പത്രികയിലുള്ളത്. ടി.വിശ്വനാഥൻ, വി.കുഞ്ഞാലി, വി.കെ.വിനോദ്, കെ.ടി.ബിനു, കെ.പി.ചാന്ദ്നി, ഇളമന ഹരിദാസൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 



Post a Comment

أحدث أقدم