താമരശ്ശേരി:  
വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ താമരശ്ശേരിയിലെ മാധ്യമ പ്രവര്‍ത്തകൻ മജീദ് താമരശ്ശേരിയെ തടഞ്ഞു നിര്‍ത്തി വധഭീഷണി നടത്തിയ സംഭവത്തില്‍  കോഴിക്കോട് ജില്ലാ ന്യൂസ് സ്ട്രിങ്ങേഴ്‌സ് ഫോറംപ്രതിഷേധം രേഖപ്പെടുത്തി. 

 പ്രതികള്‍ക്കെതിരെ പോലീസ് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

 സത്യസന്ധമായ വാര്‍ത്ത പുറം ലോകത്ത് എത്തിച്ച  മജീദിന് എല്ലാവിധ പിന്തുണയും നല്‍കുന്നതായും മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റം വെച്ചുപൊറുപ്പിക്കില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.

ആസാദ് മുക്കം, രാധാകൃഷ്ണന്‍ ഒള്ളൂര്‍ ബാലുശ്ശേരി, മുസമ്മില്‍ ബേപ്പൂര്‍, രാഗിഷനവീന്‍കുമാര്‍ കൊയിലാണ്ടി,  രാധാകൃഷ്ണന്‍ നാദാപുരം,  രജിത് മാവൂര്‍ , അബൂബക്കര്‍ കുന്ദമംഗലം, രാഹുല്‍ പേരാമ്പ്ര തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post