താമരശ്ശേരി: 
കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തിലേറെയായി സമൂഹത്തിൻ്റെ പിന്നാമ്പുറങ്ങളിൽ അസംഘടിതരായി കഴിഞ്ഞിരുന്ന സ്ത്രീകളെ ബോധവത്കരിച്ച്  സ്ത്രീശാക്തീകരണ പ്രവർത്തനം നടത്തി വന്നിരുന്ന കോഴിക്കോട് സ്വദേശി ഷൈജ കൊടുവള്ളിക്ക് ഗ്ളോബൽ ജമാഅത്ത് കൌൺസിൽ ഇന്ത്യയുടെ നേതൃത്വത്തിൽ   ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.

 മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ലോക വീക്ഷണം പ്രചരിപ്പിക്കുവാനായി ശ്രീനാരായണ ധർമ്മ സേവാ സംഘം എന്ന സംഘടനക്ക് രൂപം നൽകി ഇന്ത്യയിലാകമാനം യൂണിറ്റുകൾ രൂപീകരിച്ച് പ്രവർത്തനം നടത്തി വരികയായിരുന്നു ശ്രീമതി ഷൈജ കൊടുവള്ളി. ഗുരുവിൻ്റെ സന്ദേശം പ്രചരിപ്പിക്കുവാനായി ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ വായനക്കാരുള്ള സത്യമേവ.ന്യൂസ് എന്ന ആദ്യത്തെ മലയാള ഡിജിറ്റൽ പത്രം ആരംഭിച്ചു.ഏതാണ്ട് നാലര ലക്ഷം വായനക്കാരാണ് മിഡിൽഈസ്റ്റ്, കാനഡ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ സത്യമേവ.ന്യൂസിനുള്ളത്. ഇക്കഴിഞ്ഞ കാലയളവിൽ പ്രവർത്തന മികവിന് നൂറിലേറെ പ്രശംസാ പത്രങ്ങളും അവാർഡുകളും ഷൈജ കൊടുവള്ളിക്ക് ലഭ്യമായിട്ടുണ്ട്. 
സമൂഹത്തിൽ വിവിധ മേഖലകളിൽ പൊതുപ്രവർത്തനം നടത്തുന്ന മഹത് വ്യക്തികൾക്ക്,, ഗ്ലോബൽ ജമാഅത്ത് കൗൺസിൽ ഇന്ത്യ, ഏഷ്യൻ ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റി മണിപ്പൂർ, മാജിക് ബുക്ക് ഓഫ് ആർട്ട് യൂണിവേഴ്സിറ്റി ന്യൂഡൽഹി, അമേരിക്കൻ മെറിറ്റ് കൗൺസിൽ വാഷിംഗ്ടൺ യൂണിവേഴ്സിറ്റി, സംയുക്തമായി ഹോണററി ഡോക്ടറേറ്റ് അവാർഡ് നൽകി. തിരുവനന്തപുരം ഹൈലാൻഡ് പാർക്ക് ഹോട്ടലിൽ ഇക്കഴിഞ്ഞ 18-ാം തീയതിയാണ് അവാർഡ് ദാന ചടങ്ങ് നടന്നത്.   
 ജമാഅത്ത് കൗൺസിൽ സുപ്രീം ചെയർമാൻ. Dr. A. അഷറഫ്, ചീഫ് ഗസ്റ്റ് മാജിക് ആർട്ട് യൂണിവേഴ്സിറ്റി ചെയർമാൻ. Dr. C. P. യാദവ് ന്യൂഡൽഹി, ഹ്യൂമൻ റൈറ്റ്സ് വെൽഫെയർ കൗൺസിൽ നാഷണൽ പ്രസിഡന്റ്. Dr. T. അരുൾ രാജ്, സംഘടന ചെയർമാൻ Dr. M. S. ഷാജി, മാനേജിങ് ട്രസ്റ്റി  Dr. ഷംസുദ്ദീൻ ഹാജി, Dr. തിരുമല താജുദ്ദീൻ, Dr. ഗിന്നസ് അരുജി, Dr. താജുദ്ദീൻ പൂഴനാട്, ഡോക്ടർ അമീർ അബൂബക്കർ കണ്ണൂർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

Post a Comment

Previous Post Next Post