തിരുവമ്പാടി : ആനക്കാംപൊയിൽ ഓടപ്പൊയിൽ, ചെറുശ്ശേരി ഭാഗത്ത് കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. തെങ്ങ്, കമുക്, വാഴ, കൊക്കോ, ജാതി എന്നിവയാണ് നശിപ്പിച്ചത്.

തോമസ് വയലാമണ്ണിൽ, തോമസ് മാവേലിൽ, കുര്യൻ അമ്പലത്തുങ്കൽ , വർഗീസ് പുറ്റുമണ്ണിൽ, കുര്യൻ അമ്പലത്തുങ്കൽ , സെബാസ്റ്റ്യൻ ഇടമനപറമ്പിൽ, ടോമി ആക്കേൽ, മോളി ചക്കിട്ടമുറി , ചന്ദ്രൻ കമ്മാടത്ത്, ഹരിദാസൻ കല്ലടയിൽ എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. പരാതി പറയുമ്പോൾ വനപാലകർ എത്തി പടക്കം പൊട്ടിച്ചു പോകുന്നതല്ലാതെ കാട്ടുനകളെ സ്ഥിരമായി തുരുത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നില്ലെന്ന് നട്ടുകാർ പരാതിപ്പെടുന്നു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട്, സ്ഥിരസമതി അദ്ധ്യക്ഷൻ മനോജ് വാഴെപ്പറമ്പിൽ, ബ്ലോക്ക് അംഗം ദീപ ഷൈജോ, പഞ്ചായത്ത് അംഗം പി. സജ്‌ന എന്നിവർ കാട്ടാന കൃഷി നശിപ്പിച്ച പ്രദേശം സന്ദർശിച്ചു.

Post a Comment

Previous Post Next Post