തിരുവമ്പാടി: കാറ്റിൽ അക്ഷരപ്പൂക്കളുടെ ഗന്ധം പടരുന്നു. മലയോരത്തിന്റെ ഹൃദയതാളം ഇനി സർഗ്ഗവൈഭവത്തിന്റെ ഇഷലിനൊപ്പം. കലയും കാവ്യവും സംഗമിക്കുന്ന വിസ്മയ രാവുകൾക്കായി തിരുവമ്പാടി ഒരുങ്ങിക്കഴിഞ്ഞു. 33-ാം എഡിഷൻ എസ്.എസ്.എഫ് ഓമശ്ശേരി ഡിവിഷൻ സാഹിത്യോത്സവിനൊരുങ്ങി താഴെ തിരുവമ്പാടിയിൽ സജ്ജമാക്കിയ സ്വാഗതസംഘം ഓഫീസ് അക്ഷരസ്നേഹികളുടെ സാന്നിധ്യത്തിൽ എസ്.എസ്.എഫ് കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് ശാദിൽ നൂറാനി ചെറുവാടി ഉദ്ഘാടനം ചെയ്തതോടെ, വരാനിരിക്കുന്ന സർഗ്ഗവസന്തത്തിന് ഔദ്യോഗികമായ തിരശ്ശീല ഉയർന്നു.

ജൂൺ 13, 14 തീയതികളിൽ തിരുവമ്പാടിയുടെ മണ്ണിൽ അരങ്ങേറുന്ന ഈ കലാമാമാങ്കം കേവലം ഒരു മത്സരമല്ല; മറിച്ച്, പ്രതിഭകളുടെ സർഗ്ഗശേഷി മാറ്റുരയ്ക്കുന്ന സാംസ്കാരിക വിപ്ലവമാണ്. കുന്നും പുഴയും അതിരിട്ട ഈ മണ്ണിൽ, അറിവിന്റെയും കലയുടെയും പുതിയൊരധ്യായം രചിക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്.മഷി പടരുന്ന താളുകളിൽ നിന്ന് വേദിയിലെ വെളിച്ചത്തിലേക്ക് പ്രതിഭകൾ നടന്നു കയറുമ്പോൾ തിരുവമ്പാടി ഒരു സാംസ്കാരിക തീർത്ഥാടനത്തിന് സാക്ഷ്യം വഹിക്കും.

സ്വാഗതസംഘം ചെയർമാൻ വി.പി നാസർ സഖാഫി കരീറ്റിപ്പറമ്പ് അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് കോഴിക്കോട് സൗത്ത് എക്സിക്യൂട്ടീവ് അംഗം സയ്യിദ് അഹദൽ ജീലാനി പ്രാർത്ഥന നിർവഹിച്ചു.കേരള മുസ്ലിം ജമാഅത്ത് ഓമശ്ശേരി സോൺ ഫിനാൻസ് സെക്രട്ടറി കരീം വാലയിൽ,സെക്രട്ടറി നാസർ തോട്ടത്തിൻ കടവ്. എസ്.എസ്.എഫ് ഓമശ്ശേരി ഡിവിഷൻ പ്രസിഡന്റ് സകിയുദ്ധീൻ അഹ്സനി കാമിൽ സഖാഫി നടമ്മൽ പൊയിൽ, ജനറൽ സെക്രട്ടറി ഉവൈസ് ഓമശ്ശേരി, ഫിനാൻസ് സെക്രട്ടറി റഹീം സഖാഫി പാമ്പിഴഞ്ഞപാറ.സെക്രട്ടറിമാരായ, ബദ്റുൽ മുനീർ സഖാഫി വെളിമണ്ണ, അജ്മൽ പുല്ലൂരാംപാറ, മുഹ്സിൻ പാമ്പിഴഞ്ഞപാറ, അഹ്മദ് കൗസർ എം സി വെളിമണ്ണ,അബ്ദുൽ ജലീൽ മദനി തിരുവമ്പാടി ,ജംഷീർ പുല്ലൂരാംപാറ സംബന്ധിച്ചു.സ്വാഗതസംഘം കൺവീനർ റിൻഷാദ് നൂറാനി പുല്ലൂരാംപാറ സ്വാഗതം പറഞ്ഞു.മലയോര മണ്ണിൽ സർഗ്ഗാത്മകതയുടെ പുതുചരിത്രം കുറിക്കാൻ തിരുവമ്പാടി സജ്ജമായിക്കഴിഞ്ഞു. ഈ അക്ഷരപ്പൂരത്തെ ജനകീയ ഉത്സവമാക്കി മാറ്റാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് പ്രവർത്തകർ. ഇനി കാത്തിരിപ്പ് ആ വിസ്മയ രാവുകൾക്കായി മാത്രം.

ഫോട്ടോ :
എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ സാഹിത്യോത്സവ് സ്വാഗത സംഘം ഓഫീസ് എസ് എസ് എഫ് കോഴിക്കോട് സൗത്ത് പ്രസിഡന്റ് ശാദിൽ നൂറാനി ചെറുവാടി ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post