തിരുവനന്തപുരം: അധികാരത്തിലേറാനിരിക്കുന്ന യു.ഡി.എഫ് മന്ത്രിസഭയിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് രണ്ടു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ആവശ്യപ്പെടും. നിയുക്ത എം.എൽ.എ മോൻസ് ജോസഫിനെ പാർലമെന്ററി പാർട്ടി നേതാവായും തെരഞ്ഞെടുത്തു. മന്ത്രിമാർ ആരൊക്കെയെന്നത് പിന്നീട് തീരുമാനിക്കും. അപ്പു ജോൺ ജോസഫാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ഇന്നലെ നടന്ന എം.എൽ.എമാരുടെ യോഗത്തിലാണ് തീരുമാനം. ഏഴ് എം.എൽ.എമാരാണ് പാർട്ടിക്കുള്ളത്. ഇത്തവണ പാർട്ടി മത്സരിപ്പിച്ച എട്ട് സ്ഥാനാർഥികളിൽ ഏഴുപേരും വിജയിച്ചതും തങ്ങളുടെ അവകാശവാദത്തിന് ബലമേകുമെന്നാണ് പാർട്ടി വിലയിരുത്തൽ. നേരത്തെ മുന്നണിയിൽ കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിന് ലഭിച്ച ആനുകൂല്യങ്ങൾ തങ്ങൾക്ക് ലഭിക്കണമെന്നാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം.

പാർട്ടിക്ക് അർഹമായ സ്ഥാനങ്ങൾ പാർട്ടി ആവശ്യപ്പെടുമെന്നും ഇതിൽ യു.ഡി.എഫിൽ മറ്റ് തീരുമാനങ്ങൾ ഉണ്ടാവേണ്ട കാര്യമില്ലെന്നും ജോൺ ജോസഫ് വ്യക്തമാക്കി.
 

Post a Comment

Previous Post Next Post