പുല്ലൂരാംപാറ :
വിദ്യാർത്ഥി മനസ്സുകളിൽ വായനയുടെ വാടാത്ത വസന്തം തീർത്തുകൊണ്ട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു പി സ്കൂളിൽ വായന വാരാചരണം സമാപിച്ചു.  വായനവാര സമാപനവും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും   വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും തിരുവമ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു.  മുഖ്യാതിഥിയായി എത്തിയ പൂർവ അദ്ധ്യാപകനും ഗായകനുമായ ഉണ്ണികൃഷ്ണൻ മാസ്റ്റർ ചടങ്ങിനെ സംഗീത സാന്ദ്രമാക്കി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസി തോമസ്, അധ്യാപക പ്രതിനിധി അബ്ദുൽ റഷീദ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. വായന വാരത്തോടനുബന്ധിച്ച് സ്കൂൾ തലത്തിലും പഞ്ചായത്ത് തലത്തിലും നടത്തിയ വിവിധ മത്സരങ്ങളിൽ   വിജയികളായ വിദ്യാർഥികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. അധ്യാപകരായ സിസ്റ്റർ ഷിനിമോൾ, ആഷിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post