പുല്ലൂരാംപാറ :
സെൻ്റ്. ജോസഫ്സ് ഹൈസ്കൂളിൽ വിവിധ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിച്ചു.
അനുമോദനം -2026 എന്ന പേരിൽ നടന്ന പരിപാടി തിരുവമ്പാടി നിയോജക മണ്ഡലം എം എൽ . എ , സി . കെ കാസിം ഉദ്ഘാടനം ചെയ്തു.
എസ്.എസ്.എൽ. സി പരീക്ഷയിൽ ഉന്നത വിജയം നേടിയ മുപ്പത്തിയേഴ് വിദ്യാർഥികളേയും സംസ്ഥാനതല എസ്.പി.സി ക്യാമ്പിൽ കോഴിക്കോട് റൂറൽ ജില്ലയുടെ പ്ലറ്റൂൺ കമാൻഡറായി തിരഞ്ഞെടുക്കപ്പെട്ട ജിയാന ജെയ്സൺ, ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ആനിമേഷൻ ക്യാമ്പിൽ പങ്കെടുത്ത കാതറിൻ. ജെ. കാഞ്ഞിരക്കാടൻ
എന്നിവരേയും ചടങ്ങിൽ അനുമോദിച്ചു.
സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് മുകാല അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് മുഖ്യപ്രഭാഷണം നടത്തി.
വാർഡ് മെമ്പർ ജോഷി പുല്ലുകാട്ട്,എച്ച് എം റീജ വി ജോൺ, പ്രിൻസിപ്പാൾ സുനിൽ ജോസഫ്,മുൻ എച്ച്.എം ജോളി ജോസഫ്, പി.ടി.എ പ്രസിഡൻ്റ് വിൽസൺ താഴത്തുപറമ്പിൽ,എം. ടി . എ പ്രസിഡൻ്റ് ജിൻസി തോമസ്, യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് സി. ലിൻസി തോമസ് ,യു.പി സ്കൂൾ മുൻ എച്ച്.എം സിബി കുര്യാക്കോസ് വിദ്യാർഥി പ്രതിനിധി ദാന നസീർ എന്നിവർ പ്രസംഗിച്ചു.
സീനിയർ അസിസ്റ്റൻ്റ് റെജി സെബാസ്റ്റ്യൻ നന്ദി പറഞ്ഞു.

إرسال تعليق