ഓമശ്ശേരി :
വേനപ്പാറ ഹോളി ഫാമിലി ചർച്ച് മാതൃവേദി യൂണിറ്റ് വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്‌കൂളിന് പഠനോപകരണങ്ങൾ
സമ്മാനിച്ചു.

അർഹതപ്പെട്ട വിദ്യാർഥികൾക്ക് നൽകുന്നതിനുവേണ്ടിയുള്ള പഠനോപകരണങ്ങൾ പ്രധാനാധ്യാപകനും വിദ്യാർഥി പ്രതിനിധികളും ചേർന്ന് ഏറ്റുവാങ്ങി.



മാതൃവേദി ആനിമേറ്റർ സിസ്റ്റർ കൊച്ചുറാണി,മാതൃവേദി ഭാരവാഹികളായ ഷൈലജോൺ, സജി ജോജൻ, ജിജിമാത്യു, സ്റ്റെല്ല ജോസഫ് എന്നിവർ പങ്കെടുത്തു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യക്ഷത വഹിച്ചു.


ചടങ്ങിൽ വെച്ച് പരിസ്ഥിതിദിന ക്വിസ് മത്സര വിജയികളെ ആദരിച്ചു.

Post a Comment

Previous Post Next Post