തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ 2026-2027 പാലിയേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി പാലിയേറ്റീവ് നഴ്‌സിനെയും ഫിസിയോ തെറാപ്പിസ്റ്റിനെയും താത്ക്കാലികമായി നിയമിക്കുന്നു.
അഭിമുഖം 13.07.2026 തിങ്കളാഴ്ച രാവിലെ 10.30 മണിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹാളിൽവെച്ച് നടത്തുന്നതാണ്, വിശദവിവരങ്ങൾ ചുവടെ നല്കുന്നു .
1) പാലിയേറ്റീവ് നഴ്സ്.
യോഗ്യത: ഒന്നരവർഷം ദൈർഘ്യമുള്ള ഓക്സിലറി നഴ്സിംഗ് & മിഡ് വൈഫറി കോഴ്സ് (ANM ) / ജെ പി എച്ച് എൻ കോഴ്സ്.
2)ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാലിയേറ്റീവ് ഓക്സിലറി നഴ്സിംഗ് (BCCPAN ) അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്‌സിംഗ് (CCCPN)
അല്ലെങ്കിൽ
1) ജനറൽ നഴ്സിങ് & മിഡ് വൈഫറി കോഴ്സ് (GNM) / BSc നഴ്‌സിംഗ്
2)ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും ഒന്നരമാസം ദൈർഘ്യമുള്ള ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാലിയേറ്റീവ് നഴ്‌സിംഗ് (BCCPN)
ഫിസിയോതെറാപ്പിസ്റ്റ്
യോഗ്യത: I) ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (BPT)
2) മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി (MPT)
Note: താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകൾ,തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സലും പകർപ്പുകളും സഹിതം നിശ്ചിത സമയത്ത് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
എന്ന് ,
മെഡിക്കൽ ഓഫീസർ
കുടുംബ ആരോഗ്യ കേന്ദ്രം തിരുവമ്പാടി

Post a Comment