അമേരിക്ക ആസ്ഥാനമായ കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിൽ, ധാരണകൾ കാറ്റിൽ പറത്തി കമ്പനി. വെള്ളിയാഴ്ചവരെ ജീവനക്കാർക്ക് ഓഫീസിൽ പ്രവേശിക്കാമെന്ന് ഇന്നലെ നടത്തിയ ചർച്ചയ്ക്ക് ശേഷം ലേബർ കമ്മീഷണർ ഉറപ്പ് നൽകിയിരുന്നു. ഇതെ തുടർന്ന് ഇന്ന് ഓഫീസിലെത്തിയ ജീവനക്കാരെ അകത്തേയ്ക്ക് കയറ്റിവിട്ടില്ല. ഓഫീസ് തുറന്നുനൽകേണ്ടെന്ന് കമ്പനി അധികൃതർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നാണ് വിവരം. ഉമാ തോമസ് എംഎൽഎയും തൊഴിലാളി സംഘടനാ പ്രതിനിധികളും സ്ഥലത്തെത്തി.


ജീവനക്കാരെ ഓഫിസീലേക്ക് കയറ്റിവിടേണ്ട എന്ന് സുരക്ഷാ ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു. സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കാത്തത്. ഇന്ന് ലേബർ ഓഫീസർമാർ ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തും. വെള്ളിയാഴ്ച തൊഴിൽമന്ത്രിയുടെ യോഗത്തിന് ശേഷമാകും മറ്റ് നടപടികൾ.

മാനേജ്മെൻറ് അഭിഭാഷക പ്രതിനിധിയും കമ്പനിയിലെ തൊഴിലാളി യൂണിയൻ ഭാരവാഹികളും തമ്മിലും വിശദമായ ചർച്ച നടത്തിയിരുന്നു.മുൻ ദിവസങ്ങളിൽ ഉണ്ടായതുപോലെ അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജില്ലാ ലേബർ ഓഫീസറും സ്ഥാപനത്തിൽ നേരിട്ടെത്തും. കമ്പനിയുടെ തുടർ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഈ മാസം പത്താം തീയതിയാണ് ചർച്ച. അതേസമയം അമേരിക്കൻ കമ്പനിയുടെ തൊഴിൽ ചൂഷണത്തിന് എതിരെ പ്രതിഷേധം ശക്തമാക്കാനാണ് യുവജന സംഘടനകളുടെ തീരുമാനം.
 

Post a Comment

Previous Post Next Post