നെല്ലിപ്പൊയിൽ : 
ലഹരി മരുന്ന് വിപത്തിനെതിരെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 'ഓപ്പറേഷൻ തൂഫാൻ പദ്ധതി', 'അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം' എന്നിവയോടനുബന്ധിച്ച്   താമരശ്ശേരി രൂപത കോർപ്പറേറ്റ് സ്കൂളുകൾക്കായി നടത്തിയ മത്സരത്തിൽ യു.പി വിഭാഗം ഒന്നാം സ്ഥാനവും അയ്യായിരം രൂപ ക്യാഷ് അവാർഡും മഞ്ഞുവയൽ വിമല യു.പി സ്കൂൾ കരസ്ഥമാക്കി.



ചാന്ദ്രദിനത്തോടനുബന്ധിച്ച് സബ്ജില്ല തലത്തിൽ നടന്ന ക്വിസ് മത്സരത്തിൽ റയാൻ സെബാസ്റ്റ്യൻ രണ്ടാം സ്ഥാനം നേടി.

വിജയികളെ മാനേജ്മെന്റും പി.ടി.എയും ചേർന്ന് അഭിനന്ദിച്ചു.

Post a Comment

أحدث أقدم