ഓമശ്ശേരി:
അവിഭക്ത അമ്പലക്കണ്ടി വാർഡ് മുസ്‌ലിം ലീഗ് ട്രഷററും മത-രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന പുത്തൂർ പാറങ്ങോട്ടിൽ മുഹമ്മദ് ഹാജിയുടെ ആകസ്മിക വിയോഗത്തിൽ അനുശോചിച്ച് അമ്പലക്കണ്ടി ഒമ്പതാം വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റി അനുസ്മരണ സംഗമം സംഘടിപ്പിച്ചു.
അദ്ദേഹത്തിന്റെ ജീവിതം പൊതുപ്രവർത്തകർക്കും പുതിയ തലമുറയ്ക്കും മാതൃകയാണെന്നും മത-രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ ആത്മാർത്ഥതയും നിസ്വാർത്ഥതയും കൈമുതലാക്കി പ്രവർത്തിക്കുകയും വിശ്വാസങ്ങളിലും നിലപാടുകളിലും ഉറച്ചു നിന്ന് എല്ലാവരുടെയും ആദരവും സ്നേഹവും നേടുകയും ചെയ്ത പൊതുപ്രവർത്തകനായിരുന്നു മുഹമ്മദ് ഹാജിയെന്ന് യോഗം അഭിപ്രായപ്പെട്ടു.അദ്ദേഹത്തിന്റെ സേവനപാരമ്പര്യവും ജീവിതമൂല്യങ്ങളും വരുംതലമുറയ്ക്ക് പ്രചോദനമാകുമെന്നും യോഗം അനുസ്മരിച്ചു.
അമ്പലക്കണ്ടി ലീഗ് ഹൗസിൽ നടന്ന പരിപാടിയിൽ പ്രസിഡണ്ട് അബു മൗലവി അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.ജന.സെക്രട്ടറി ഡോ:കെ.സൈനുദ്ദീൻ സ്വാഗതവും ജോ.സെക്രട്ടറി യു.കെ.ഷാഹിദ് നന്ദിയും പറഞ്ഞു.പുതിയോത്ത് മഹല്ല് പ്രസിഡണ്ട് മഠത്തിൽ മുഹമ്മദ് ഹാജി,വാർഡ് മെമ്പർ സുബീന നെച്ചൂളി,ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.എം.കോമളവല്ലി,മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്വിമ വടിക്കിനിക്കണ്ടി,കെ.ടി.ഇബ്രാഹീം ഹാജി,വി.സി.അബൂബക്കർ ഹാജി,കെ.ടി.എ.ഖാദർ ഹാജി,വി.സി.ഇബ്രാഹീം,പി.ടി.മുഹമ്മദ്,കെ.മുഹമ്മദലി,എൻ.അബൂബക്കർ കുട്ടി ഹാജി,ഇ.കെ.മുഹമ്മദ്,പി.പി.നൗഫൽ,ശംസുദ്ദീൻ നെച്ചൂളി,പ്രൊഫ.കെ.നജ്മുദ്ദീൻ,പി.ടി.അബ്ദുൽ ഖാദർ,ഇ.കെ.ശമീർ,നഈം നെരോത്ത്,ഫൈസൽ കുഴിമ്പാട്ടിൽ,ഇബ്രാഹീം മഠത്തിൽ,ടി.പി.മുനീർ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ:അമ്പലക്കണ്ടിയിൽ വാർഡ് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച പാറങ്ങോട്ടിൽ മുഹമ്മദ് ഹാജി അനുസ്മരണ സംഗമം യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്യുന്നു.

إرسال تعليق