കോടഞ്ചേരി: 'തൂഫാൻ ഡ്രൈവ്' പരിപാടിയുടെ ഭാഗമായി വേളങ്കോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ അസംബ്ലി, ബോധവൽക്കരണ സന്ദേശം, ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു.

ചടങ്ങ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ റെജി തമ്പി ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗം സമൂഹത്തിലുണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും, ലഹരിക്കെതിരെ ജാഗ്രതയും ആത്മവിശ്വാസവും പുലർത്തി ജീവിതത്തിൽ മുന്നേറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവർ വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.

സ്കൂൾ പി.ടി.എ. പ്രസിഡന്റ് റൂബി മാർക്കോസ് ലഹരിവിരുദ്ധ സന്ദേശം നൽകി. ഓരോ വിദ്യാർത്ഥിയും സ്വന്തം വ്യക്തിത്വവും മൂല്യബോധവും കാത്തുസൂക്ഷിച്ച് മാതൃകാപരമായ ജീവിതം നയിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

തുടർന്ന്, സ്കൂളിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ കോർഡിനേറ്ററായ അധ്യാപകൻ ജിൻസ് ജോസ് വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂളിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ വിതരണം ചെയ്ത് അനുമോദിച്ചു.

വിദ്യാർത്ഥി പ്രതിനിധി നീവ് എസ്. എബ്രഹാം,   പ്രിൻസിപ്പൽ, അധ്യാപകർ, അനദ്ധ്യാപകർ, എന്നിവർ  ചടങ്ങിന് നേതൃത്വം നൽകി.

Post a Comment

أحدث أقدم