തിരുവമ്പാടി:
ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട് പദ്ധതിക്ക് പിന്തുണയുമായി തിരുവമ്പാടി മണ്ഡലത്തിൽ കർമ്മപദ്ധതി തയ്യാറാക്കുന്നതിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന തൂഫാൻ ഡ്രൈവ് അസംബ്ലി വിത്ത് എംഎൽഎ പദ്ധതിക്ക് നാളെ തുടക്കമാവും.
സി.കെ കാസിം എം എൽ എ യുടെ വിദ്യാഭ്യാസ പദ്ധതിയായ "ട്രീ" യുടെ ഭാഗമായാണ് വിവിധ പ്രവർത്തനങ്ങൾ നടക്കുന്നത്.
രാവിലെ
പുതുപ്പാടിയിൽ നിന്നാരംഭിച്ച് കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലെ സന്ദർശന ശേഷം വൈകിട്ടോടെ കൂടരഞ്ഞിയിൽ സമാപിക്കും.
രാവിലെ പത്ത് മണിക്ക് ഈങ്ങാപ്പുഴ എം ജെഎം ഹയർ സെക്കൻ്ററിയിലാണ് ഉദ്ഘാടനം.
തുടർന്ന് 11 മണിക്ക് കണ്ണോത്ത് എസ് എ എച്ച് എസ്, 12 മണിക്ക് കോടഞ്ചേരി ഗവ. കോളേജ്, 1.35 ന് പുല്ലൂരാംപാറ എസ് ജെ എച്ച് എസ് എസ് എന്നിവിടങ്ങളിൽ എം എൽ എ യും ജനപ്രതിനിധികളും പോലീസ് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശനം നടത്തും.
2.30 ന് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻ്ററി സ്കൂളിൽ സമാപിക്കും. പരമാവധി അര മണിക്കൂർ സമയം മാത്രമായിരിക്കും പരിപാടി.
4 പഞ്ചായത്തുകളിലേയും മറ്റുമുഴുവൻ സ്കൂളുകളിലും രാവിലെ 10 മണിക്ക് അസംബ്ലികൾ അതത് വാർഡ് മെമ്പറുടെ സാന്നിധ്യത്തിൽ നടന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും.
രണ്ടാം ദിവസമായ വെള്ളിയാഴ്ച കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളിലെ സന്ദർശന ശേഷം മുക്കം നഗരസഭയിൽ സമാപിക്കും.
രാവിലെ 9.45ന് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻ്ററി സ്കൂളിലാണ് ആദ്യ പരിപാടി.തുടർന്ന് 11 മണിക്ക് ആനയാംകുന്ന് വയലിൽ മോയി ഹാജി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂകൂൾ, 1.45 ന് മണാശ്ശേരി എം എ എം ഒ കോളേജ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും
2.30 ന് നീലേശ്വരം ഹയർ സെക്കൻ്ററി സ്കൂളിൽ സമാപിക്കും.
പരിപാടിയുടെ ഭാഗമായി മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളിലേയും
കുട്ടികൾക്ക് ലഘുലേഖകളും വിതരണം ചെയ്യും.
തുടർന്നുള്ള ദിവസങ്ങളിൽ
വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ റീൽസ് മത്സരവും നടത്തും.
സ്കൂൾ തലങ്ങളിലും തദ്ദേശ സ്ഥാപന തലങ്ങളിലും നിയോജക മണ്ഡലം തലത്തിലും വിജയിക്കുന്നവർക്ക് സമ്മാനങ്ങളും നൽകും. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും അടങ്ങുന്ന തൂഫാൻ വാരിയർ ടീമിനെ സ്കൂളുകൾ കേന്ദ്രീകരിച്ച് രൂപീകരിച്ച് ലഹരി മാഫിയക്കെതിരായ പ്രവർത്തനങ്ങളിൽ പൊതു സമൂഹത്തിൻ്റെ ഇടപെടലും പിന്തുണയും ഉറപ്പ് വരുത്തുകയും ചെയ്യും.
വീടകങ്ങളിൽ നിന്നാണ് ബോധവൽക്കരണം ആദ്യം ആരംഭിക്കേണ്ടതെന്ന തിരിച്ചറിവിൽ വനിതകളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനായി കുടുംബശ്രീ സി ഡി എസ്, എഡിഎസ് ഭാരവാഹികളെ പങ്കാളികളാക്കി പ്രവർത്തനം വിപുലപ്പെടുത്തുകയും ചെയ്യും.

إرسال تعليق