കോടഞ്ചേരി:
തൂഫാൻ ഡ്രൈവ് അസംബ്ലി വിത്ത് എം.എൽ.എ പ്രോഗ്രാം കോടഞ്ചേരി ഗവണ്മെന്റ് കോളേജിൽ  സി. കെ കാസിം എം. എൽ.എ ഉദ്ഘാടനം ചെയ്തു. 

ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് ക്യാമ്പസിനും വിദ്യാർഥികൾക്കും വലിയ പങ്കു വഹിക്കാനുണ്ടെന്ന് എം. എൽ.എ പറഞ്ഞു. 
ലഹരി വിരുദ്ധ ക്ലാസ്സിന് താമരശ്ശേരി എക്സ്സൈസ് പ്രെവെൻറ്റീവ് ഓഫീസർ ഷാജു സി. ജി നേതൃത്വം നൽകി. 

കോടഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അന്നകുട്ടി ദേവസ്യ അധ്യക്ഷത വഹിച്ചു. 
കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജുഷ കെ.ടി,   ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  അലക്സ്‌ തോമസ് ചെമ്പകശ്ശേരി, കൊടുവള്ളി ബ്ലോക്ക് ചെയർമാൻ ജോബി ഇലന്തൂർ, കോടഞ്ചേരി എസ്. എച്ച്.ഒ സന്തോഷ് കുമാർ, എസ്. ഐ ജിതേഷ് കെ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ  റിയാനസ് സുബൈർ,  വിൻസെന്റ് വടക്കേമുറി, മിനി സണ്ണി,  വാർഡ് മെമ്പർമാരായ ജ്യോതി സന്തോഷ്‌,  ബേബി വളയത്തിൽ ,  ബിന്ദു ജോർജ്,  റൂബി തമ്പി,  സി കെ ചന്ദ്രൻ,  ശിവദാസൻ താഴെപ്പാലാട്ട്, അധ്യാപകരായ സുദേവൻ പി വി,  ഡോ.മോഹൻദാസ്,  ഷിബു കെ. ജെ എന്നിവർ സംസാരിച്ചു.




Post a Comment

Previous Post Next Post