ഓമശ്ശേരി :
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന കോളേജ് തലം വരെയുള്ള വിദ്യാർഥികൾക്ക് ഗ്രേസ് മാർക്കുകൾ നൽകുമെന്ന് വനം വന്യജീവി വകുപ്പുമന്ത്രി ഷിബു ബേബി ജോൺ പ്രഖ്യാപിച്ചു.
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്‌കൂൾ വിദ്യാവനം പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പ്രകൃതിയെ നാശം കൂടാതെ നിലനിർത്താൻ സമൂഹം മുൻകയ്യെടുത്തു പ്രവർത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പ്രകൃതി സംരക്ഷണം പോലെ പ്രാധാന്യമുള്ളതാണ് കർഷക സംരക്ഷണമെന്നും മന്ത്രി പറഞ്ഞു.
പുതിയ ഗവൺമെൻ്റ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ സ്‌ക്രിപ്റ്റിലൂടെ അവതരിപ്പിക്കുകയും വിദ്യാവനം പദ്ധതി മികച്ച രീതിയിൽ നടപ്പിലാക്കുകയും ചെയ്ത വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്‌കൂളിനെ മന്ത്രി അഭിനന്ദിച്ചു.
വനം വന്യജീവി വകുപ്പിൻ്റെ പ്രശസ്‌തി പത്രവും മെമൻ്റോയും മന്ത്രി വിദ്യാലയത്തിന് സമ്മാനിച്ചു.
തിരുവമ്പാടി എം എൽ എ ,സി കെ കാസിം അധ്യക്ഷത വഹിച്ചു.
താമരശേരി ബിഷപ്പ് മാർ റെമജിയോസ് ഇഞ്ചനാനിയിൽ അനുഗ്രഹപ്രഭാഷണവും മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ ചാന്ദ്നി മുഖ്യപ്രഭാഷണവും നടത്തി.
ഫോറസ്റ്റ് കൺസർവേറ്റർ ആർ കീർത്തി ഐ എഫ് എസ് , താമരശ്ശേരി കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് സോഷ്യൽ ഫോറസ്ട്രി ജില്ലാ ഉദ്യോഗസ്ഥരായ എ പി ഇംതിയാസ്, എം ജോഷിൽ , വി സന്തോഷ് കുമാർ, കെ നീതു സ്‌കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി ദീപ്‌തി , മൂക്കം നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ഭാവന വിനോദ് , കൗൺസിലർ സുനിത മാത്യു ഓമശേരി ഗ്രാമപഞ്ചായത്ത് അംഗം സിബി തോമസ് പിടി എ പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസീസ് വേനപ്പാറ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ മഹേഷ് കെ ബാബു, ഹെഡ് മിസ്ട്രസ് സീനറോസ് എം പി ടി എ പ്രസിഡൻ്റ് ശ്രുതി എം ഫോറസ്ട്രി ക്ലബ് കൺവീനർ ബിജുമാത്യു വിദ്യാർഥി പ്രതിനിധി മിൻഹ ഫാത്തിമ എന്നിവർ പ്രസംഗിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി സ്വാഗതവും റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ എൻ ദിവ്യ നന്ദിയും പറഞ്ഞു.
വിശിഷ്ടാതിഥികളെ ബാൻ്റു മേളത്തിൻ്റെയും സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ജെ ആർസി,ഫോറസ്ട്രി ട്രാഫിക് ക്ലബ് വിദ്യാർഥികളുടെയും അകമ്പടിയോടെ സ്വീകരിച്ച് ആനയിച്ചു.
അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പരിപാടികൾക്ക് നേതൃത്വം നൽകി.
അധ്യാപകരും വിദ്യാർഥികളും ചേർന്ന് പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം വിവരിക്കുന്ന പരിപാടികൾ അവതരിപ്പിച്ചു.



إرسال تعليق