CMRL – എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ടുള്ള ഇ ഡി റെയ്ഡ് തുടരുന്നു. പി എ മുഹമ്മദ്‌ റിയാസിന്റെ സുഹൃത്തായ വാരിഷിന്റെ ഫറോക്കിലെ വീട്ടിലാണ് രാവിലെ തുടങ്ങിയ റെയ്‌ഡ്‌ തുടരുന്നത്. ഇന്ന് രാവിലെ മുതൽ 8 ഇടങ്ങളിലായാണ് റെയ്‌ഡ്‌ നടന്നത്. റെയ്‌ഡിൽ ഫോൺ പിടിച്ചു എടുത്തതായാണ് വിവരം.രാവിലെ 6:30 ക്ക് തുടങ്ങിയ റെയ്‌ഡ്‌ പലയിടത്തും തുടരുന്നുണ്ട്.


പി.എ.മുഹമ്മദ് റിയാസ് എംഎൽഎയുടെ സുഹൃത്തുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഉൾപ്പെടെ എട്ട് ഇടങ്ങളിൽ രാവിലെ മുതൽ തുടങ്ങിയ റെയ്ഡ് ആറിടങ്ങളിൽ ഏകദേശം പൂർത്തിയായി. വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലുമാണ്, കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിനു മുന്നോടിയായി ഇ.ഡി പരിശോധന നടത്തിയതെന്നാണ് വിവരം.

ഇവരുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ, ബാങ്ക് വിവരങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചതെന്നാണ് അറിയുന്നത്. നഗരത്തിലെ മറ്റു സ്ഥാപനങ്ങളിലും വീടുകളിലും നടത്തിയ റെയ്ഡ് രാത്രി 8 മണിയോടെ ഏകദേശം അവസാനിച്ചു.വീണയുടെ ഭർത്താവ് പി.എ.മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ കമ്പനികളിലേക്ക് തുക മാറ്റിയിട്ടുണ്ടോ എന്നതാണ് പ്രധാനമായും വിലയിരുത്തുന്നത്. തിരച്ചിലിൽ എന്തെങ്കിലും വിവരം ലഭിച്ചോയെന്നതും രേഖകൾ പിടിച്ചെടുത്തോ എന്നതും ഇ.ഡി പുറത്തുവിട്ടിട്ടില്ല.
 

Post a Comment

Previous Post Next Post