കട്ടിപ്പാറ :
കട്ടിപ്പാറഗ്രാമ പഞ്ചായത്തിലെ ചുണ്ടൻ കുഴി ഭാഗത്ത് കൃഷിഭൂമിയിൽ ഇടവിള കൃഷികൾ നശിപ്പിച്ചു കൊണ്ടിരുന്ന  കാട്ടുപന്നിയെ ഇന്നലെ രാത്രി എം. പാനൽ ഷൂട്ടർ ചന്തുക്കുട്ടി വേണാടി വെടിവെച്ച് കൊന്നു.

 കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നികളുടെ ശല്യം വർദ്ധിച്ച് കൊണ്ടിരിക്കുന്നത് കർഷകർക്ക് ദുരിതമാവുന്നു.

 വനമേഖലകളിൽ നിന്ന് ഭക്ഷണം തേടി കാട്ടുപന്നികൾ കൂട്ടമായി കാർഷിക മേഖലകളിലേക്ക് വന്ന് കർഷകരുടെ ഭൂമിയിലെ ഇടവിള കൃഷികൾ നശിപ്പിക്കുകയാണ്.

 ബാങ്കുകളിൽ  നിന്ന് വായ്പ വാങ്ങിയാണ് കർഷകർ കൃഷികൾ ചെയ്യുന്നത്. 
ഇന്നലെ രാത്രി വെടിവെച്ച് കൊന്ന കാട്ടുപന്നിയെ കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.സി ലെനിൻ . കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ.വി . സെബാസ്റ്റ്യൻ എന്നിവരുടെ സാന്നിദ്ധ്യ ൽ കാട്ടുപന്നിയുടെ ജന്ധം മറവ് ചെയ്തു.


Post a Comment

Previous Post Next Post