കോടഞ്ചേരി /നെല്ലിപ്പൊയിൽ :
പെൻഷൻ ഗുണഭോക്താക്കളുടെയും ബഹുജനപാർട്ടിയുടെയും പിന്തുണയോടു കൂടി നടത്തിയ നെല്ലിപ്പൊയിൽ വില്ലേജ് ഓഫീസ് ധർണയും പ്രതിഷേധ പ്രകടനവും നെല്ലിപ്പൊയിൽ അങ്ങാടിയിൽ നടന്നു.


പരിപാടി സിപിഐഎം തിരുവമ്പാടി ഏരിയ കമ്മിറ്റി അംഗം അരുൺ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ KSKTU കണ്ണോത്ത് മേഖലാ സെക്രട്ടറി സുബ്രഹ്മണ്യൻ മാണിക്കോത്ത് സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം ബാബു നെല്ലിപ്പൊയിൽ അധ്യക്ഷതയും വഹിച്ചു.

ഏരിയാ കമ്മറ്റി അംഗം പുഷ്പ സുരേന്ദ്രൻ , കണ്ണോത്ത് ലോക്കൽ സെക്രട്ടറി കെ.എം ജോസഫ് മാസ്റ്റർ, നെല്ലിപ്പൊയിൽ ലോക്കൽ സെക്രട്ടറി ജോൺസൻ, DYFI ബ്ലോക്ക് മെമ്പർ ശരത്ത്, എം എം സോമൻ , ലിസി, ബിന്ദു റെജി, എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.

10 വർഷമായി പെൻഷൻകാർക്ക് വീട്ടിൽ കിട്ടിക്കൊണ്ടിരുന്ന പെൻഷൻ, ബാങ്കുകൾ വഴിയാക്കിയതുകൊണ്ട്  ഇനി ബാങ്കിൽ ചെന്ന് ക്യൂ നിൽക്കേണ്ടി വരുന്ന അവസ്ഥയാണുണ്ടാവുക  സ്വന്തമായി  വാഹനം ഇല്ലാത്തവരാണ് 90% ക്ഷേമപെൻഷൻ വാങ്ങുന്നവരും വണ്ടി വിളിച്ച് ബാങ്കിൽ എത്തേണ്ടി വരുന്നതിനാൽ പെൻഷൻ്റെ ഒരു പങ്ക് വണ്ടിക്കൂലിയായി ചെലവുന്ന സ്ഥിതിയാണ് ഉണ്ടാവുന്നത്.

 എ.ടി.എമ്മിനെ ആശ്രയിക്കേണ്ടതുമൊക്കെ വലിയ പ്രയാസങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. 

ഞങ്ങൾക്ക് വീട്ടിൽ ആണ് ഏറ്റവും സൗകര്യപ്രദവും ജനകീയവുമായ പെൻഷൻ  ഉണ്ടായിരുന്നത് അത് നിർത്തലാക്കരുത് എന്നാണ് ആവശ്യപ്പെട്ടു കൊണ്ടാണ് പെൻഷൻകാരുടെ പ്രതിഷേധ കൂട്ടായ്മ ഉയർത്തിയ പ്രധാനാവശ്യം.  പെൻഷൻ പിന്നീട്  അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ട് എന്നും അവർ ആശങ്കപ്പെടുന്നുണ്ട്.

 കാരണം  ഇതുപോലെയായിരുന്നു ഗ്യാസ് സബ്‌സിഡി ഈ   രീതിയിൽ ബാങ്ക് അക്കൗണ്ടിലേക്ക് വരുന്ന സംവിധാനം ഉണ്ടാക്കി പിന്നീട് ഗ്യാസ് സബ്‌സിഡി നിർത്തലായ അതേ സ്ഥിതിവിശേഷം ഈ പെൻഷനും സംഭവിക്കും എന്ന് ആശങ്ക പെൻഷൻ വാങ്ങുന്നവർക്ക് ഉണ്ട്.

 പ്രത്യേകിച്ച് യുഡിഎഫിന്  ഏത് പെൻഷൻ ആണെങ്കിലും അത് കൊടുക്കുന്നതിനോട്  തത്വത്തിൽ വിയോജിപ്പും  താല്പര്യമില്ലാത്തതുമാണ് അവർക്കുള്ളത്. അതുകൊണ്ട് അതിശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവന്ന് പെൻഷൻ നിഷേധ നീക്കത്തിന് തടയിടേണ്ടതുണ്ട് എന്ന് പ്രതിഷേധ കൂട്ടായ്മ ആഹ്വാനം ചെയ്തു.

Post a Comment

أحدث أقدم