നോളജ് സിറ്റി : രാഷ്ട്രീയ സ്വാതന്ത്ര്യത്തിനപ്പുറം സാംസ്‌കാരിക സ്വാതന്ത്ര്യം കൂടിയാണ് ആഘോഷിക്കപ്പെടണമെന്ന് മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. സമ്പൂര്‍ണമായ സാംസ്‌കാരിക സ്വാതന്ത്ര്യം വിദ്യാഭ്യാസത്തിലൂടെയാണ് സാധ്യമാവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക, നിര്‍മാണ, വിഭവ ശേഷി രംഗത്തെ സ്വയം പര്യാപ്തത വഴി സാമ്പത്തിക സ്വാതന്ത്ര്യവും സാധ്യമാകണം. അടിസ്ഥാന മേഖലകളില്‍ പോലും വിദേശ ശക്തികളെ ആശ്രയിക്കേണ്ടി വരുന്നതിന് അറുതി വരുത്താന്‍ വിദ്യാര്‍ഥി സമൂഹത്തിന് സാധ്യമാകണം. അപ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ ആത്മാവായ ഭയ രഹിത ജീവിതം സാക്ഷാത്കരിക്കപ്പെടുകയുള്ളു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നോളജ് സിറ്റി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അഡ്വ. തന്‍വീര്‍ ഉമര്‍, ഡയറക്ടര്‍മാരായ ഡോ. മുഹമ്മദ് റോഷന്‍ നൂറാനി, യൂസുഫ് നൂറാനി, ഡെപ്യൂട്ടി ഡയറക്ടര്‍ ഉനൈസ് സഖാഫി കാന്തപുരം, മുഹമ്മദ് ഫസല്‍ ഒ സംസാരിച്ചു.
ഫോട്ടോ: മര്‍കസ് നോളജ് സിറ്റിയിലെ സ്വാതന്ത്ര്യദിനം ആഘോഷത്തില്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പതാക ഉയര്‍ത്തുന്നു

إرسال تعليق