തിരുവമ്പാടി : 
ദളിത് ലീഗ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേപ്പിലംകോട് ഉന്നതിയിൽ ഓണക്കിറ്റ് വിതരണം നടത്തി. 

40 കുടുംബങ്ങൾക്ക് കിറ്റ് നല്കി. ദളിത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി എം നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു.

 തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും ദളിത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറിയുമായ പി ആർ അജിത അധ്യക്ഷത വഹിച്ച യോഗത്തിൽ നാസർ ചിരുകണ്ടത്തിൽ സ്വാഗതം പറഞ്ഞു. കൊടുവള്ളി ബ്ലോക്ക് മെമ്പർ മുഹമ്മദ് വട്ടപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.

 സരോജിനി നന്ദി രേഖപ്പെടുത്തി.

Post a Comment

أحدث أقدم