തിരുവമ്പാടി: പുന്നയ്ക്കൽ - കാരാട്ടുപാറ  തുരുത്ത് റോഡിലെ ചപ്പാത്ത് യാത്രക്കാർക്ക് അപകടക്കെണി. പൊയിലിങ്ങപ്പുഴയുടെ കൈത്തോ ടായ ഇവിടെ വാഹനങ്ങൾക്ക് പോകാൻ ചെറിയചപ്പാത്ത് മാത്ര മാണുള്ളത്.
യാത്രക്കാർക്ക് തോട് കടക്കാൻ ചെറിയ നടപ്പാലം ഉണ്ടെങ്കിലും ഇത് ജീർണിച്ച അവസ്ഥയിലുമാണ് വാഹനങ്ങൾ തോട്ടിൽ ഇറങ്ങികടക്കേണ്ട അവസ്ഥയാണ്.

പൊയിലിങ്ങപ്പുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടാകുമ്പോൾ തോട്ടിൽ ജലപ്രവാഹമാകും. 
വനപ്രദേശത്ത് മഴ പെയ്താൽ പുഴയിൽ പെട്ടെന്ന് ജലവിതാനം ഉയരും. താഴ്ന്ന പ്രദേശത്തുള്ളവർക്ക് ഇതറിയാൻ കഴിയില്ല.

പുഴയുടെയും തോടിന്റെയും അപകടാവസ്‌ഥ അറിയാത്തവരാണ് അപക ടത്തിൽപെടുന്നത്.

രണ്ട് വർഷത്തിനിടെ, കാറുകൾ ഉൾപ്പെടെ  പതിനാലോളം വാഹനങ്ങൾ ഇവിടെ അപകട ത്തിൽപെട്ടു.

തോട്ടിൽഒഴുകി പ്പോയവാഹനങ്ങൾ തിരികെ കയറ്റാൻ ഏറെ ക്ലേശിക്കേണ്ടി വന്നിട്ടുണ്ട്.

വീതികുറഞ്ഞചപ്പാത്ത് തോ ട്ടിൽ വെള്ളം ഉയരുമ്പോൾ
കാണാൻ സാധിക്കാത്തതിനാലാണ് വാഹനങ്ങൾ അപകടത്തിൽ പെടുന്നത്.

തോട്ടിൽ നിറയെ ഉരുളൻ കല്ലുകൾ ഉള്ളതിനാൽ വീഴു ന്നവർക്കു ഗുരുതര പരുക്കേൽക്കുന്ന സ്‌ഥിതിയാണ്.

കൂടരഞ്ഞി - തിരുവമ്പാടി പഞ്ചായത്തിന്റെ അതിർത്തിയിലാണു ചപ്പാത്ത്.
തുരുത്ത് ചപ്പാത്തിലെ അപകടാവസ്ഥ ഒഴിവാക്കാൻ ഇവിടെ കോൺക്രീറ്റ് പാലം നിർമിക്കണ മെന്ന ആവശ്യംശക്തമാണ്.

എന്നാൽ, പഞ്ചായത്തുകൾക്ക് ഇതിനുള്ള ഫണ്ട് അനുവദിക്കാൻകഴിയില്ല.

അതിനാൽ ജലസേചന വകുപ്പിന്റെ റഗുലേറ്റർ 
കം ബ്രിജ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് നാട്ടുകാർ അഭ്യർഥിക്കുന്നു.

Post a Comment

Previous Post Next Post