പുല്ലൂരാംപാറ:
കനത്ത മഴയെ തുടർന്ന് പുല്ലൂരാംപാറയിലെ നന്നംപറ്റ ഉബൈദിന്റെ വീടിന്റെ മുൻഭാഗത്തുള്ള പോർച്ചിനോട് ചേർന്ന സംരക്ഷണഭിത്തി ഇടിഞ്ഞ് സമീപത്തെ തോട്ടിലേക്ക് പതിച്ചതിനെ തുടർന്ന് പ്രദേശത്ത് അപകടഭീഷണി നിലനിന്നു. മതിൽ തകർന്നതോടെ മണ്ണും കല്ലുകളും തോട്ടിലേക്ക് വീണ് ജലപ്രവാഹത്തിന് തടസ്സം സൃഷ്ടിക്കുകയും തോട് ഗതി മാറി ഒഴുകാൻ തുടങ്ങുകയും ചെയ്തു.
പ്രദേശത്തെ റോഡിലെ ചപ്പാത്തിൽ ശക്തമായ മഴവെള്ളത്തോടൊപ്പം കല്ലുകളും മണ്ണും അടിഞ്ഞുകൂടിയതിനെ തുടർന്ന് വെള്ളം റോഡിലൂടെ ഒഴുകി വീട്ടുവളപ്പിലേക്ക് കയറുകയായിരുന്നു.
ഇതാണ് സംരക്ഷണഭിത്തി ഇടിയാൻ കാരണമായതെന്നാണ് വിവരം.
സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ SYS സാന്ത്വനം പ്രവർത്തകർ അപകടഭീഷണി നിലനിന്ന ഭാഗത്ത് അടിയന്തര ശുചീകരണ-പുനഃസ്ഥാപന പ്രവർത്തനങ്ങൾ നടത്തി. ചപ്പാത്തിലെ തടസ്സങ്ങൾ നീക്കം ചെയ്ത് വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കുകയും, തോട്ടിലേക്ക് വീണ മണ്ണും കല്ലുകളും മരക്കൊമ്പുകളും മാറ്റി തോട് വൃത്തിയാക്കുകയും ചെയ്തു. വീടിന്റെ ഇടിഞ്ഞ ഭാഗം താൽക്കാലികമായി സുരക്ഷിതമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തി.
സാന്ത്വനം ഓമശ്ശേരി സോണിയിലേയും പുല്ലൂരാംപാറ യൂണിറ്റിലെയും പ്രവർത്തകർ സംയുക്തമായാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.

إرسال تعليق