കോഴിക്കോട്
ജില്ലയിലെ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള പുരസ്കാരം കൂടത്തായി സെൻ്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് കരസ്ഥമാക്കി.
വിദ്യാർത്ഥികളുടെ പഠന പുരോഗതിക്കൊപ്പം സാമൂഹിക, പരിസ്ഥിതി, സാംസ്കാരിക സേവന രംഗങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.ജെ ഡി റ്റി ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നടന്ന ജില്ലാതല പ്രോഗ്രാമിൽ അഡ്വ. വിദ്യാ ബാലകൃഷ്ണൻ എംഎൽഎയിൽ നിന്നും പ്രിൻസിപ്പൽ ഫാ. സിബി ഇമ്മാനുവൽ പുരസ്കാരം ഏറ്റുവാങ്ങി .
പ്രോഗ്രാം ഓഫീസർ ഐഡ സെബാസ്റ്റ്യൻ അധ്യാപകരായ സ്മിതാ അഗസ്റ്റിൻ, ജിഷാ മാത്യു, മനേഷ് ഗ്രിഗറി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment