കൂടരഞ്ഞി:കൂടരഞ്ഞിഅങ്കണവാടി കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ത്രൈമാസ ആരോഗ്യപരിശോധനാ പദ്ധതിയായ ‘ബാല്യസ്പന്ദനം’ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. താഴെ കൂടരഞ്ഞി അങ്കണവാടിയിൽ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ അധ്യക്ഷത വഹിച്ചു.
മൂന്ന് മുതൽ ആറ് വയസ്സുവരെയുള്ള അങ്കണവാടി കുട്ടികളുടെ ഉയരം, ഭാരം, ശരീര അളവുകൾ, വളർച്ച, പോഷകനില എന്നിവ ഓരോ മൂന്ന് മാസം കൂടുമ്പോഴും പരിശോധിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ആരോഗ്യപ്രശ്നങ്ങളോ പോഷകാഹാരക്കുറവോ കണ്ടെത്തുന്ന കുട്ടികൾക്ക് ആവശ്യമായ തുടർചികിത്സയും പോഷകാഹാര നിർദേശങ്ങളും ഉറപ്പാക്കും.
മെഡിക്കൽ ഓഫീസർ ഡോ. പി. കെ. ദിവ്യ ‘ബാല്യസ്പന്ദനം’ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി ഒപ്‌റ്റോമെട്രിസ്റ്റ് പി. അജീഷ് നേത്രാരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി. നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്റർ പഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങി. നേത്രദാന സമ്മതപത്രം, പ്രസിഡണ്ട് ബോബി ഷിബു, വൈസ് പ്രസിഡണ്ട് ജോർജുകുട്ടി, കക്കാടംപൊയിൽ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയിംസ് വേളാശ്ശേരി എന്നിവർ മെഡിക്കൽ ഓഫീസർക്ക് നൽകി.
ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ആയിഷാബി ഷിയാസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയിംസ് വേളശ്ശേരി, ഹെൽത്ത് ഇൻസ്പെക്ടർ കെ. ബി. ശ്രീജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷിജു പി ജേക്കബ്,പബ്ലിക് ഹെൽത്ത് നഴ്സ് കെ. ബേബി, ഐ.സി.ഡി.എസ്. സൂപ്പർവൈസർ
പി.സബ്ന എന്നിവർ സംസാരിച്ചു.
പരിശോധനക്ക് ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് കെ.മേഘ,MLSP ഷബ്‌ന പി. വി, കെ ദിൽഷ ഒരുമിച്ച് എന്നിവർ നേതൃത്വം നൽകി.
ആരോഗ്യപ്രവർത്തകർ, അങ്കണവാടി അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment