തിരുവമ്പാടി: പുതുതലമുറയ്ക്ക് നൽകുന്ന വിദ്യാഭ്യാസത്തിലൂടെയാണ് നാട് പുരോഗതി കൈവരിക്കുന്നത് എന്ന് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ . തിരുവമ്പാടി തിരുഹൃദയ ഫൊറോന പള്ളിയുടെ 82-ാം  ഇടവകാദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ് . കോഴിക്കോട് അതിരൂപത അധ്യക്ഷനായ ആർച്ച് ബിഷപ്പിന് ഇടവകയുടെ നേതൃത്വത്തിൽ സ്വീകരണവും നൽകി.


 കുടിയേറ്റ കാലം സഹനങ്ങളുടെ കാലമായിരുന്നു. 
വിശ്വാസ തീഷ്ണതയാൽ ആണ് പൂർവികർ പ്രതിസന്ധികളെ അതിജീവിച്ചത് .

 ചരിത്രത്തിൻ്റെ പാഠങ്ങൾ മറക്കാതെ പുതുതലമുറ അത് ഓർത്തുവയ്ക്കണം . പൂർവികരുടെ മൂലധനം വിശ്വാസം മാത്രമായിരുന്നു.

 അവർ മക്കൾക്ക് സ്നേഹം, പ്രത്യാശ, വിശ്വാസം, കൂട്ടായ്മ എന്നിവ പകർന്നു നൽകി. 

കുടിയേറ്റ കാലത്ത് എന്നതുപോലെ ഇന്നും പ്രതിസന്ധികൾ ഉണ്ട് .ഇത് കുടിയിറക്കത്തിന്റെ കാലം കൂടിയാണ്. വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും , കാർഷിക പ്രതിസന്ധികൊണ്ട് മലയോര പ്രദേശങ്ങളിൽ നിന്നുള്ള കുടിയിറക്കവും യാഥാർത്ഥ്യബോധത്തോടെ നാം കാണണം. 

പൂർവികർ കാണിച്ചുതന്ന വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സ്നേഹത്തിന്റെയും തിരി കെട്ടുപോകാതെ പുതുതലമുറയ്ക്ക് കൈമാറാൻ കഴിയണമെന്ന് ഡോ. വർഗീസ് ചക്കാലയ്ക്കൽ സൂചിപ്പിച്ചു. ഫൊറോനപള്ളി വികാരി ഫാ. തോമസ് നാഗ പറമ്പിൽ ആർച്ച് ബിഷപിന് പൊന്നാട അണിയിച്ച് മംഗളപത്രം സമർപ്പിച്ചു.

 സമ്മേളനത്തിൽ സി എം സി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ പവിത്ര റോസ്, അസി.വികാർ ഫാ.സാവിയോ മലമ്പേൽ,പാരിഷ് സെക്രട്ടറി തോമസ് വലിയപറമ്പൻ, ട്രസ്റ്റിമാരായ ബെന്നി കിഴക്കേ പറമ്പിൽ, റോബിൻസൺ കുബ്ലാട്ടുകുന്നേൽ, ബേബി ആലയ്ക്കൽ, സിബി വെട്ടിക്കാട് എന്നിവർ പ്രസംഗിച്ചു ഇടവകയുടെ നേതൃത്വത്തിൽ സെൻ്റ് വിൻസെൻ്റ് ഡിപോൾ സൊസൈറ്റിയുടെ സഹകരണത്തോടെ ഒരു വർഷം കൊണ്ട് പൂർത്തിയാക്കിയ 5 വീടുകളുടെ താക്കോൽ ദാനം ചടങ്ങിൽ നടത്തി.

 ബേബി പെരുമാലിൽ കർഷക അവാർഡ് രാജേഷ് സിറിയക് മണിമലതറപ്പിന് ആർച്ച് ബിഷപ് സമ്മാനിച്ചു . 

വിവാഹ ജീവിതത്തിന്റെയും സമർപ്പിത ജീവിതത്തെയും ജൂബിലി ആഘോഷിക്കുന്നവരെയും  വ്യക്തിഗത  സംസ്ഥാന പുരസ്കാരം നേടിയവരെയും ചടങ്ങിൽ ആദരിച്ചു.

 ഇടവകയിലെ മികച്ച കുടുംബയൂണിറ്റുകൾക്കുള്ള സമ്മാനം സമ്മേളനത്തിൽ വിതരണം ചെയ്തു. സ്നേഹവിരുന്നാടെ ഇടവക ദിന ആഘോഷങ്ങൾ സമാപിച്ചു .

Post a Comment

أحدث أقدم