കോടഞ്ചേരി :
അച്ഛൻ്റെ ചരമദിനത്തിൽ
പുഷ്പങ്ങൾ വാങ്ങാൻ ശേഖരിച്ച
പണം കല്ലുരുട്ടിയിലെ കുഞ്ഞുങ്ങളുടെ ചികിത്സക്ക് വേണ്ടി ഹെഡ് മാസ്റ്ററെ ഏൽപിച്ച് മാതൃകയാവുകയാണ് കോടഞ്ചേരി സെൻ്റ് ജോസഫ്സ്
ഹയർ സെക്കണ്ടറിയിലെ
കുഞ്ഞ് സഹോദരങ്ങൾ.
5 വർഷങ്ങൾക്ക് മുമ്പ്
അന്തരിച്ച പിതാവിൻ്റെ ഓർമ്മ ദിനത്തിൽ സ്മൃതികുടീരത്തിൽ
അർപ്പിക്കാൻ പൂക്കൾ വാങ്ങാനായി കുടുക്കയിൽ ശേഖരിച്ച നാണയങ്ങളാണ് ഏഴിലും അഞ്ചിലും പഠിക്കുന്ന
സഹേദരങ്ങളായ എബിൻ വിജേഷ്
ക്രിസ്റ്റീന വിജേഷ്
എന്നിവർ സംഭാവന നൽകിയത്.
ചെറിയ ദിവസ വേതനത്തിൽ
ജോലിക്ക് പോയി മക്കളെ വളർത്തുന്ന അമ്മ റിൻസിയാണ്
തങ്ങൾക്ക് മാതൃക എന്ന് കുട്ടികൾ പറയുന്നു.

إرسال تعليق