ജെറുസലേം: 
ഇറാനുമായി സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ഇസ്രയേല്‍ പൊതുതിരഞ്ഞെടുപ്പ് ഇന്ന്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും ലിക്കുഡ് പാര്‍ട്ടിക്കും ഈ തെരഞ്ഞെടുപ്പ് ഫലം അതിനിര്‍ണായകമാണ്. മുന്‍ സൈനിക മേധാവിയും ‘യാഷാര്‍’ പാര്‍ട്ടി നേതാവുമായ ഗാദി ഐസന്‍കോട്ട്, മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് തുടങ്ങിയ പ്രമുഖരാണ് എതിരാളികള്‍.

ഇസ്രയേലില്‍ കനത്ത സുരക്ഷാ സന്നാഹമാണ് വിന്യസിച്ചിട്ടുള്ളത്. ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇസ്രായേലിന്റെ സുരക്ഷാ സേനകളും അടിയന്തര സേവനങ്ങളും അവരുടെ ജാഗ്രതാ നില ‘സി ‘ യിലേക്ക് ഉയര്‍ത്തിയതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാദേശിക സമയം രാവിലെ 7 മണി മുതല്‍ രാത്രി 10 മണി വരെയാണ് പോളിങ്. 18 വയസിനു മുകളിലുള്ള ഏകദേശം 7.3 ദശലക്ഷം വോട്ടര്‍മാരാണ് ഇന്ന് രാജ്യത്ത് വിധിയെഴുതുന്നത്.

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും അദ്ദേഹത്തിന്റെ ലിക്കുഡ് പാര്‍ട്ടിക്കും ഈ തിരഞ്ഞെടുപ്പ് ഫലം അതിനിര്‍ണായകമാണ്. മുന്‍ സൈനിക മേധാവിയും ‘യാഷാര്‍’ പാര്‍ട്ടിയുടെ നേതാവുമായ ഗാദി ഐസന്‍കോട്ട്, മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് തുടങ്ങിയ പ്രമുഖര്‍ പ്രതിപക്ഷ നിരയില്‍ ശക്തമായ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നു. അഭിപ്രായ സര്‍വേകളില്‍ ഗാദി ഐസന്‍കോട്ടിന് നേരിയ മുന്‍തൂക്കം പ്രവചിക്കപ്പെടുന്നുണ്ട്. നെസെറ്റില്‍ ആകെ 120 സീറ്റുകളാണുള്ളത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 61 സീറ്റുകള്‍ വേണം.

ചരിത്രത്തില്‍ ഇതുവരെ ഒരു പാര്‍ട്ടിക്കും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ചിട്ടില്ലാത്തതിനാല്‍ ചെറിയ പാര്‍ട്ടികളുടെ പിന്തുണയോടെയുള്ള സഖ്യസര്‍ക്കാരുകളാണ് ഇസ്രയേല്‍ ഭരിച്ചിട്ടുള്ളത്. ഒരു പാര്‍ട്ടിക്ക് നെസെറ്റില്‍ പ്രവേശിക്കണമെങ്കില്‍ ദേശീയ വോട്ടിന്റെ കുറഞ്ഞത് 3.25 ശതമാനം, ഏകദേശം നാല് സീറ്റുകള്‍ നേടണം. ആ രേഖയ്ക്ക് താഴെയുള്ള പാര്‍ട്ടികള്‍ക്ക് ഒരു സീറ്റും ലഭിക്കില്ല. അവരുടെ വോട്ടുകള്‍ നഷ്ടപ്പെടും.അതേസമയം, തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഇറാനെതിരെയുള്ള യുദ്ധത്തിലേക്കുള്ള മടക്കം സാധ്യമാകുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
 

Post a Comment

Previous Post Next Post