തിരുവമ്പാടി:
ജപ്പാൻ ഏഷ്യാഡിൽ 10 മീറ്റർ 50 മീറ്റർ റൈഫിൾ ഷൂട്ടിങ്ങുകളിൽ ഇരട്ട വെള്ളിമെഡൽ കരസ്ഥമാക്കിയ വിദർശ കെ വിനോദിന് ജന്മനാട്ടിൽ വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ ആദരവ് നൽകി. 

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നിയോജകമണ്ഡലത്തിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളുടെയും, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പരിപാടി നടത്തപ്പെട്ടത്. തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം അധ്യക്ഷനായ സ്വീകരണപരിപാടി കേരള കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ധിഖ് ഉൽഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലിമോഹൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത്, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട്,  മുക്കം മുൻസിപ്പൽ ചെയർപേഴ്സൺ കെ.പി. ചാന്ദ്നി  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ  അന്നക്കുട്ടി ദേവസ്യ, ജി. അക്ബർ, തിരുവമ്പാടി ഫെറോന ചർച്ച് അസിസ്റ്റൻ്റ് വികാരി ഫാദർ സാവിയോ, ജില്ലാപഞ്ചായത്ത് മെമ്പർമാരായ പി.ജി. മുഹമ്മദ്, രാജേഷ് ജോസ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ആർ. അജിത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മുഹമ്മദ് വട്ടപ്പറമ്പിൽ, ദീപ ഷൈജോ, സണ്ണി കാപ്പാട്ട് മല, തിരുവമ്പാടി പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻമാരായ മനോജ് സെബാസ്റ്റ്യൻ, ബിന്ദു ജോൺസൺ, ഫിറോസ് ഖാൻ, വാർഡ് മെമ്പർമാരായ ബിജു എണ്ണാർ മണ്ണിൽ, ബോസ് ജേക്കബ്, രാഷ്ട്രീപാർട്ടി പ്രതിനിധികളായ ബാബു കെ പൈക്കാട്ടിൽ, ഗണേഷ് ബാബു , പി . എൻ ശ്രീധരൻ, എബ്രഹാം മാനുവൽ  ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശരത് ലാൽ എന്നിവർ ആശംസ നേർന്നു. സംഘടനാപ്രതിനിധികളായ ജിജി ഇല്ലിക്കൽ, സുനിൽ പോൾ കൂട്ടിയാനി, റംല ചോലക്കൽ, സുന്ദരൻ എ പ്രണവം, ടി.ടി. കുര്യൻ, പി.ജെ.ജൂഡ്‌സൺ, മോയിൻ കാവുങ്കൽ, അസ്‌കർ ചെറിയമ്പലത്ത്, അജു എമ്മാനുവൽ, പി.ടി. ഹാരിസ് എന്നിവർ നേതൃത്വം നൽകി.  വിദർശ കെ വിനോദിന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട്  പൊന്നാടയും, ഉപഹാരം തിരുവമ്പാടി എം.എൽ.എ സി.കെ കാസിമും, സ്വർണപ്പതക്കം കേരള കൃഷി വകുപ്പ് മന്ത്രി അഡ്വ ടി. സിദ്ധിക്കും കൈമാറി. മെഡൽ ജേതാവ് വിദർശ കെ വിനോദ് ജന്മനാടിൻ്റെ ആദരവിന് മറുമൊഴി നൽകി.

Post a Comment

أحدث أقدم