കൊടുവള്ളി :
സ്കൂൾ മുറ്റത്ത് കനിപ്പന്തലിനും പോഷകത്തോട്ട പദ്ധതികൾക്കും തുടക്കം
കൊടുവള്ളി
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ക നിപ്പന്തൽ പദ്ധതിക്ക് കൊടുവള്ളി കൃഷിഭവന്റെ മേൽനോട്ടത്തിൽ മാനിപുരം എയുപിഎസ് സ്കൂൾ അങ്കണത്തിൽ മുൻസിപ്പൽ ചെയർപേർസൺ   സഫിന ഷമീർ ഫല വൃക്ഷത്തൈ നട്ട്  ഉദ്ഘാടനം നടത്തി.

 പ്രസ്തുത പരിപാടിയിൽ ഹെഡ്മിസ്ട്രസ്  കെ സതി
കൗൺസിലർ റാബിയ എ പി 

അസിസ്റ്റന്റ് കൃഷി ഓഫീസർ അബ്ദുൽ റഷീദ്  

 കൃഷി അസിസ്റ്റന്റ്  ഷൈബിത
PTA പ്രസിഡണ്ട് നൗഫൽ സ്കൂൾ മാനേജർ എം സൂരജ്, അധ്യാപകർ, പി ടി എ  പ്രതിനിധികൾ  വിദ്യാർഥികൾ സാമൂഹിക സാംസ്കാരിക  പ്രവർത്തകർ മുതലായവർ ഈ പരിപാടിയിൽ പങ്കെടുത്തു 
കേരളത്തിലെ വിദ്യാലയങ്ങളിൽ ഫലവൃക്ഷത്തോട്ടങ്ങൾ നിർമ്മിച്ച് കുട്ടികളിൽ കാർഷിക സംസ്കാരവും പോഷകസുരക്ഷയും വളർത്തിയെടുക്കുന്നതിനായി കൃഷിവകുപ്പും ഹോർട്ടിക്കൾച്ചർ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് 'കനിപ്പന്തൽ'. 2026 ജൂലൈ മാസത്തിലാണ് സംസ്ഥാനതലത്തിൽ ഈ പദ്ധതിക്ക് തുടക്കമിട്ടത്. 
 പ്രധാന ലക്ഷ്യങ്ങൾ
കാർഷിക സംസ്കാരം വളർത്തുക: വിദ്യാർത്ഥികളിൽ ചെറുപ്രായം മുതൽക്കേ കൃഷിയോട് ആഭിമുഖ്യവും താല്പര്യവും ഉണ്ടാക്കിയെടുക്കുക.
പോഷകസുരക്ഷ ഉറപ്പാക്കുക: രാസകീടനാശിനികൾ ഇല്ലാത്ത ശുദ്ധമായ പഴവർഗ്ഗങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കുക.

Post a Comment

أحدث أقدم